0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

നടക്കുന്ന മൂസിക്കും അനുവിനും പിറകെ ഏന്റെ കൈയിൽ തൂങ്ങി മുത്തും വീട്ടിലേക്ക് നടന്നു

മൂസി : ഈ സ്ഥലത്തിന്റെ കേസ് എന്തായി

അതൊക്കെ നടക്കുന്നുണ്ട് പെർമിഷൻ എടുത്ത് മതില് കെട്ടിയത് കൊണ്ട് മതില് പൊളിക്കാൻ എന്തായാലും വിധി വരില്ല കിട്ടുന്ന വിലക്ക് സ്ഥലം നമുക്ക് വിൽക്കുന്നതാ ബുദ്ധി എന്ന് അവരുടെ വക്കീൽ അവരെ ഉപദേശിച്ചിട്ടുണ്ട്...

അനു : അതിക്കാക്ക് എങ്ങനെ അറിയാം...

അവരെ വക്കീൽ സത്യപെരുമാളിന്റെ അച്ഛൻ പെരുമാൾ വക്കീലായിരുന്നു ഞങ്ങളെ ബേസിലുള്ള എല്ലാ കേസും എടുക്കാറ് പോരാത്തതിന് ലോ ക്കോളജിൽ വെച്ചു സാത്യപെരുമാളിനെ റാഗ് ചെയ്ത സീനിയേഴ്‌സിനെ ഞങ്ങളായിരുന്നു കോളേജിൽ കയറി ഒതുക്കിയത് ആ ഒരു നന്ദിയും അയാൾക്ക് ഉണ്ട് എല്ലാം കൂട്ടി സത്യപെരുമാളിനെ മതില് കെട്ടും മുൻപേ ഞങ്ങളിങ്ങു വലിച്ചു... മറ്റേ പടത്തിൽ പറഞ്ഞപോലെ പ്രത്യക്ഷത്തിൽ അകൽച്ചയിലാണെങ്കിലും ഞങ്ങൾക്കിടയിലുള്ള അന്തർധാര സജീവമാണ്...

മൂസി : കാഴ്ച്ചയിൽ അവരുടെ വക്കീലാണെങ്കിലും ശെരിക്കും നിങ്ങളെ വക്കീലാണെന്ന് സാരം...

അതെന്നെ...

മൂസി : ഈ സൈസ് കുരുട്ടുബുദ്ധി നിങ്ങൾക്കല്ലാതെ വേറെ ആർക്കും വരില്ല...നമിച്ചിരിക്കുന്നു...

കുരുട്ടുബുദ്ധി അല്ലമോനെ... എതിരാളിയുടെ ഏറ്റവും ശക്തമായ ആയുധം കൈക്കലക്കി അവനെ നിരായുദ്ധനാക്കി ആയുധം അവനുനേരെ ചൂണ്ടുക എന്നതാണ് ഈ യുദ്ധത്തിലെ തന്ത്രം... ഓരോ യുദ്ധത്തിനും ഓരോ രീതി ഉണ്ട്... ഉദാഹരണത്തിന് ഇപ്പൊ ശരീരം നോവിക്കാതെ ജാഫറിനോട് നമ്മളെ എല്ലാ ഡിമാന്റും അംഗീകരിച്ചുകൊണ്ട് ഇത്താനെ മൊഴിചൊല്ലാൻ വിസമ്മതിച്ച അവന് മുന്നിലേക്ക് വെച്ചയുദ്ധ തന്ത്രം ചക്രവ്യൂഹത്തിൽ നിരായുധനായി താൻ അകപ്പെട്ടു എന്ന തോന്നൽ വാക്കുകളിലൂടെയും കമ്പ്യൂട്ടറിന്റെ മായജാലത്തിലൂടെയും തീർത്തതായിരുന്നു... മനസ്സിലായോ...

മൂസി : മൊത്തമായി മനസിലായില്ല...

ചുരുക്കി പറഞ്ഞുതരാം ശത്രുവിന്റെ ബലം കുറച്ചു കാണാതെ അവന്റെ ആയുധങ്ങളെപ്പറ്റിയും പട ബലത്തെ പറ്റിയും ബലഹീനതയെ പറ്റിയും ബോധവാനാവണം... നമ്മുടെ അറിവിലുള്ള അവന്റെ ബലത്തെയും ആയുധത്തിന്റെ മൂർച്ചയും വേഗവും പത്ത് മടങ്ങായി സങ്കൽപ്പിക്കണം... നമ്മൾ സങ്കൽപ്പിക്കുന്ന ബലത്തെ ഭയക്കാതെ അതിലേറെ ശക്തി സംഭരിച്ച ശേഷം ശത്രുവിന് യോജിക്കുന്ന യുദ്ധമുറ തിരഞ്ഞെടുത്തു പ്രയോഗിക്കണം... അപ്പോഴും ആവനാഴിയിലെ ഏറ്റവും മൂർച്ചയെറിയ അസ്ത്രം അവസാനത്തേക്ക് മാറ്റിവെക്കണം... ഇപ്പൊ മനസ്സിലായോ...

അനു : എന്നിട്ട് അവര് എന്താ

💬 Comments

View all comments