Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
ഇപ്പൊ സ്റ്റാന്റ്
കഴിഞ്ഞ ദിവസം വന്നിരുന്നു സെന്റിന് എഴുപതിനായിരം വെച്ച് കൊടുത്താൽ രജിസ്റ്റർ ചെയ്തുതരാം എന്ന് പറഞ്ഞു... ഞാൻ സെന്റിന് രണ്ടായിരത്തി അഞ്ഞൂറ് വെച്ച് വേണമെകിൽ തരാം നിങ്ങൾ രെജിസ്റ്റർ ചെയ്തുതന്നാലും ഇല്ലേലും ഇപ്പൊ ഏന്റെ സ്വന്തം സ്ഥലം പോലെ തന്നെ ആണെന്ന് ഞാനും പറഞ്ഞു...
മൂസി : ഈ മീനുകളെ ദക്ഷിണയായി സ്വീകരിച്ചു എന്നെ ശിഷ്യനായി സ്വീകരിച്ചാലും...
അനു : നീ വല്ല വക്കീലിനും പഠിക്കാൻ പോയിരുന്നേൽ അടിപൊളിയായേനെ...
ഏന്റെ മോനേ നമ്മളിങ്ങനെ തട്ടിയും മുട്ടിയും ജീവിച്ചു പോട്ടെ...
ഭക്ഷണം കഴിചെഴുന്നേറ്റത്തും എല്ലാരുടെ പാത്രവും എടുത്ത് മുത്ത് അടുക്കളയിലേക്ക് പോയി കൈ കഴുകി തുടച്ചപ്പോ സിഗരറ്റ് വലിക്കാൻ തോന്നി പുഴക്കരയിൽ പോവാം എന്ന് കരുതി അടുക്കള വശത്തേക്ക് നടക്കാൻ തുടങ്ങുമ്പോ അടുക്കള വാതിൽ തുറക്കുന്ന ശബ്ദവും വാതിൽക്കൽ നിന്നും കുഞ്ഞയുടെ ശബ്ദവും
കുഞ്ഞ : എന്നെ ഒന്ന് നുള്ളിക്കെ...
കുഞ്ഞ : ആ... മുത്തേ...
മുത്ത് : എന്താ ഉമ്മാ...
കുഞ്ഞ : അപ്പൊ സ്വപ്നമാല്ലായിരുന്നോ... അല്ലാഹ്... ഞാനെന്താ ഈ കാണുന്നെ... ഏന്റെ മോള് പണിയെടുക്കുന്നോ... തിന്ന പാത്രം കഴുകാത്ത ഏന്റെ മോള് തന്നെയാണോ ഇത്...
മുത്ത് : ഉമ്മാ... ഇത് നോക്ക് മുത്തൂ...
ഞാൻ ജാലിയിലൂടെ അടുക്കളയിലേക്ക് നോക്കി
മാമി : ഷെരീഫാ... നിന്നോട് ഞാനെപ്പോഴും പറയുന്നതാ അവളെ മെക്കിട്ടു കയറരുതെന്ന്...
ഉമ്മ : അവളല്ലേലും ഇവിടെ വന്നാൽ എല്ലാ പണിയും എടുക്കലുണ്ട്... ഷെബി പോണന്നു വന്നിട്ട് പിറ്റേന്ന് നാലുമണിക്ക് എണീറ്റ് രാവിലത്തെ ചായയും ഉണ്ടാക്കി മുറ്റവുംമടിച്ച് വീട് അടിച്ചു തുടച്ച് എല്ലാരേതും അലക്കിയിട്ടാ കോളേജിൽ പോയേ... ഇവിടെ എപ്പോ നിന്നാലും ഇവളങ്ങനെയാ... എത്ര വേണ്ടാന്ന് പറഞ്ഞാലും എല്ലാ പണിയും അവളുത്തന്നെ ഓടിച്ചാടി ചെയ്യും...
കുഞ്ഞ ഇപ്പൊ ബോധം കേട്ട് വീഴും എന്ന മട്ടിൽ നിൽപ്പുണ്ട്
മാമി : നാല് മണിക്ക് എഴുന്നേറ്റോ... ആര് മുത്തോ... വെറുതെ പറയല്ലേ ഇത്താ...
മുത്ത് : മുത്തൂ...
മാമി : അല്ല മോളേ... മുത്തു അറിയാതെ ചോദിച്ചതാ... എന്നാലും നാലുമണിക്കൊക്കെ...
കുഞ്ഞ : സത്യം പറ ഇച്ചാച്ചാ ഇങ്ങള്
💬 Comments
View all comments