Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
അവളെ വെറുതെ പൊക്കി പറയുവല്ലേ...
ഉമ്മ : വേണേൽ വിശ്വസിച്ചാ മതി... ഞാൻ പറഞ്ഞത് സത്യാ...
മാമി : കോളേജിപോവാൻ ഏഴരക്ക് വിളിക്കാൻ ചെന്നാ എന്നെയും കൂടി പിടിച്ചു കിടത്തി എട്ടുമണി ആവും വരെ ഉറങ്ങുന്ന കാര്യം ഓർക്കുമ്പോഴാ ഇച്ഛാച്ച പറയുന്നതൊരു വിശ്വാസകുറവ്...
കുഞ്ഞ : കോളേജില്ലേൽ പതിനൊന്നുമണി ആവാതെ ബെഡിന്നു പോങ്ങൂല...
മുത്ത് : ഓഹ്... ആയിക്കോട്ടെ ഞാൻ ഇനി അങ്ങോട്ട് വരുന്നേ ഇല്ല ഇവിടെത്തന്നെ നിക്കുവാ...
കുഞ്ഞ : അതാ നല്ലേ...
മുത്ത് : ഞാൻ കാക്കൂനേം കെട്ടി ഇവിടങ്ങു കൂടും പിനങ്ങോട്ട് വന്നുപോലും നോക്കൂല... അപ്പൊ നിങ്ങളെന്നെ കാണാൻ കൊതിക്കും... മോളേ മുത്തേ ഒന്നിങ്ങോട്ട് വാ... രണ്ടീസം ഇവിടെ നിന്നിട്ട് പോ എന്ന് പറയും... അപ്പൊ ഞാൻ പറയും ഞാനെങ്ങോട്ടും വരൂല വേണോ വന്ന് കണ്ടിട്ട് പോന്ന്...
കുഞ്ഞ : എത്ര നല്ല സ്വപ്നം കേട്ടില്ലേ ഇചാച്ചാ... ഇപ്പൊ ഈ കാണിക്കുന്ന ഓട്ടവും ചാട്ടവും ഇങ്ങളെ കാണിക്കാനാ... അവന്റെ മഹർ എന്ന് കഴുത്തി കേറുന്നോ അന്ന് മുതൽ ഇവളെ ഷഡിവരെ നിങ്ങളാലക്കണ്ടി വരും...
മുത്ത് : ഓഹ്... ഇങ്ങളിതൊന്നും കാര്യാക്കണ്ട ഉമ്മാക്ക് അസൂയോണ്ട് പറേന്നാ... ഇങ്ങളെ ഞാൻ പൊന്നുപോലെ നോക്കും...
കുഞ്ഞ : ആർക്കാടീ കുരിപ്പേ അസൂയ... വേണോങ്കി ചെക്കന്റെ മനസ്സി കേറാൻ നോക്ക്... അല്ലാതെ അവനഞ്ചെണ്ണത്തെ കെട്ടിക്കൊണ്ടൊന്നിട്ട്... ഉമ്മാ ഏന്റെ കാക്കൂന്നും പറഞ്ഞു കരഞ്ഞോണ്ട് വന്നാ ചിരവയെടുത്ത് തല ഞാനടിച്ചു പൊളിക്കും...
മാമി : അത് ശെരിയാ... എല്ലാം കഴിഞ്ഞു മുത്തൂ ഏന്റെ കാക്കൂന്നും പറഞ്ഞിട്ട് കരഞ്ഞോണ്ടിരുന്നിട്ട് ഒരു കാര്യോം ഉണ്ടാവില്ല... അവനിപ്പോഴും നിന്നെ പെങ്ങളായിട്ടാ കാണുന്നെ അതാദ്യം മാറ്റാൻ നോക്ക്...
ഷെബിത്ത : കൈകൂലി തന്നാൽ ഞാനും ഹെല്പ് ചെയ്യാം...
ഉമ്മ : എനിക്ക് മോളൊന്നും ചെയ്ത് തരണ്ട മോളേം കൂടെ നോക്കാനുള്ള ആരോഗ്യമൊക്കെ ഉമ്മാക്കുണ്ട്... മോള് അവന്റെ മനസ്സികേറാൻ നോക്ക് അറിയാലോ അവന്റെ തീരുമാനങ്ങളിൽ ഞങ്ങൾക്കാർക്കും ഒന്നും പറയാൻ പറ്റൂല... പിന്നെ മോൾക്ക് ഞങ്ങളോട് ദേഷ്യം തോന്നീട്ട് ഒരു കാര്യോമില്ല...
ഇച്ഛാച്ച : അത് ശെരിയാ മോളിങ്ങനെ അമ്മായിനെ ചാക്കിലക്കാൻ
💬 Comments
View all comments