0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

നടക്കുന്ന സമയം കൊണ്ട് അവനെ വേറേ പെണ്ണുങ്ങൾ ചാക്കിലാക്കും

മുത്ത് : എനിക്ക് പകരം കാകൂനെ കയറ്റാൻ പറ്റിയ ചാക്കൊന്നും ഈ നാട്ടിലൊരുതീടെ കയ്യിലുമില്ല

ഷെബിത്ത : അങ്ങനൊന്നും കരുതണ്ട അഫിയേ അവനിഷ്ടമായ കാര്യം അവന് ബോധം വന്ന് അവളെ കല്യാണം കഴിഞ്ഞതറിഞ്ഞപ്പോഴാ നമ്മളറിയുന്നേ... ഇനി ആരേലും അങ്ങനെ വന്നൂഡായിക ഇല്ല... എന്തിന് അഫീടെ ഫ്രണ്ട്‌ റിയ മിണ്ടാൻ പറ്റില്ലേലും അവളുടെ ഭംഗി കണ്ടിട്ടില്ലേ ഒരു നോട്ടം മതി ഏതൊരാണിനേം മയക്കാൻ നിന്റെ അത്രേം തന്നെ ഭംഗിയുണ്ട് നിനക്ക് അവളൊരു കോമ്പറ്റിറ്റർ ആവും എന്നാണ് ഏന്റെ ഭലമായ സംശയം... ലക്ഷ്മി പിന്നെ നിങ്ങളെ മൂന്നുപേരെ അത്രേം തന്നെ ഭംഗി ഉണ്ടേലും ബിച്ചൂന്റെ ഫ്രണ്ട്‌ ആയോണ്ട് അവൻ അവളെയും അവൾ അവനെയും അങ്ങനെ കാണാൻ സാധ്യത കുറവാ അതുകൊണ്ട് അവൾ നിനക്ക് കോമ്പറ്റിറ്റർ ആവില്ലായിരിക്കും... ആവശ്യമില്ലാതെ വീടിനു പുറത്തിറങ്ങാത്ത ഞാൻ തന്നെ ആരാ കൂടുതൽ സുന്ദരി എന്ന് പറയാൻ പറ്റാത്തത്ര ഒപ്പത്തിനൊപ്പം നിൽക്കുന്ന നിങ്ങൾ നാലുപേരെ കണ്ടിട്ടുണ്ടെങ്കിൽ കേരളത്തിൽ ഒരു സ്ഥലം ഒഴിയാതെ പോയ ഇന്ത്യ മുഴുവൻ ചുറ്റുന്ന അവൻ എത്രപേരെ കണ്ടുകാണും... ഇപ്പൊ പോരാത്തതിന് എല്ലാ സൗകര്യത്തോടെയും ഖത്തറിലും അവിടൊക്കെ എല്ലാ രാജ്യക്കാരും കാണും അറബി പെണ്ണുങ്ങളൊക്കെ ഭയകര ഭംഗി ആയിരിക്കും എന്നാ കേട്ടെ...

മുത്ത് : ആര് വന്നാലും എന്ത് കോമ്പറ്റീഷൻ ഉണ്ടായാലും ആരെ കൊന്നിട്ടായാലും ഞാനിങ്ങളെ ആങ്ങളേനെ കെട്ടും...

ഷെബിത്ത : നടന്നാ മതി...

കുഞ്ഞ : വാചകമടിക്കാതെ പോയവനെ വളക്കാൻ നോക്ക്...

മുത്ത് : അയ്യേ... മ്ലേച്ഛം ഒരുമ്മ മോളോട് പറയേണ്ട വാക്കാണോ ഇത്...

കുഞ്ഞ : ഒറ്റൊന്നങ് തന്നാലുണ്ടല്ലോ... അവനാക്സിഡന്റായി ഹോസ്പിറ്റലിലായന്ന് തൊട്ട് സ്വൈര്യം തന്നിട്ടുണ്ടോ നീ ഞങ്ങക്ക്... ഏത് നേരോം ഹോസ്പിറ്റലിതന്നെ... വീട്ടി കൊണ്ട് വന്നപ്പോ ആണേൽ ഏത് നേരോം ഇവിടെ... തിന്നേഇല്ല കുടിക്കേഇല്ല കുളിക്കേംമില്ല... മാപ്പിള ചത്തോലും കൂടെ കുറച്ച് ദിവസം കൊണ്ട് നേരെ ആവും അവൻ കിടന്നന്ന് കിടക്കാൻ തുടങ്ങിയിട്ട് അവനെണീറ്റപിറ്റേന്നല്ലേ നീ എണീറ്റെ... അവൻ എണീറ്റന്നടക്കം എത്ര വട്ടമാ നീ ഹോസ്പിറ്റലിലായീന്ന് വല്ല ഓർമേഉണ്ടോ... ഡോക്ടർ പറയും

💬 Comments

View all comments