0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

തന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോ വീട്ടിലെ കിണറ്റിൽ രണ്ട് പാമ്പുകളെ കണ്ടു പാമ്പിനെ പിടിച്ചു കുപ്പിയിലാക്കി വീടിനു ചുറ്റുമുള്ള കാടുവേട്ടാനും വീടിന്റെ കേടുപാടുകൾ തീർക്കാനും നിങ്ങളുടെ കൂട്ടത്തിൽ ഇരിക്കുന്ന ചിലർ തന്നെ തീരുമാനിച്ചു അന്ന് ഈ നാട്ടുകാരെ ചെയ്തി കണ്ടപ്പോ മനസിൽ ആദ്യം തോന്നിയത് ഇങ്ങനെയുമുണ്ടോ നാട്ടുകാര് ഒരു പ്രതിഫലോം പ്രതീക്ഷിക്കാതെ ഞങ്ങൾക്ക് വേണ്ടി എല്ലാസൗകര്യങ്ങളും ഒരുക്കിത്തന്ന അവരെല്ലാം എനിക്ക് അത്ഭുതം തന്നെയായിരുന്നു... അവർ ഞങ്ങളോട് കാണിച്ച സ്നേഹവും കരുതലും ഈ നാടിനോട് കാണിക്കണം എന്ന നിർബന്ധം മാത്രമാണ് ഈ നാടിനുവേണ്ടി പല സമരങ്ങളും തുടങ്ങി വെക്കാനും മുന്നിൽ നിന്നുനയിക്കാനും നാടിന്റെ പ്രശ്നങ്ങൾ അക്ഷരങ്ങളിലൂടെ തുറന്ന് കാണിക്കാനും എന്നെ പ്രേരിപ്പിച്ചത്... അധികാരത്തിൽ ഇരുന്നത്കൊണ്ടല്ല ആദിയും അഫീഫയും നിങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത്... അവർ പ്രവർത്തിച്ചത് ഈ നാടിന് വേണ്ടിയാണ് അവരുടെ പ്രവർത്തനങ്ങൾക്ക് അധികാര ഭലം കൂടെ വേണമെന്ന തോന്നലിലാണ് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്... ഈ നാടിന് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്ന പഴയ സഹോദര്യവും സൗന്ദര്യവും തിരികെ കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്...

അധികാരത്തോടുള്ള മോഹമായിരുന്നു ഞങ്ങളെ ഭരിക്കുന്നതെങ്കിൽ രണ്ട് മുൻനിര രാഷ്ട്രീയകക്ഷികളിലൊന്നിൽ ചേർന്നാൽ മതിയായിരുന്നു... പണത്തോടുള്ള മോഹമായിരുന്നു ഭരിക്കുന്നതെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി ചിലവഴിച്ച പണം സ്വന്തമാക്കി വെച്ചാൽ മതിയായിരുന്നു... ഇപ്പൊ ഈ ഇലക്ഷന് നിൽക്കുന്നത് ഏന്റെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ഊട്ടി ഉറപ്പിക്കാനല്ല നിങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നു എങ്കിൽ ഞങ്ങളെ സപ്പോർട്ട് ചെയ്യാം... ഇല്ലെങ്കിൽ എതിർക്കാം... രണ്ടായാലും ഞങ്ങൾ ഞങ്ങളുടെ പ്രവർത്തികളുമായി മുന്നോട്ട്പോവുകതന്നെ ചെയ്യും...

ഫർസാന : സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്തോളൂ എന്നപോലെയാണ് നിങ്ങൾ വോട്ട് ചോദിക്കുന്നത് ഇപ്പൊ ഇങ്ങനെ പെരുമാറുന്ന

💬 Comments

View all comments