Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
നിങ്ങളുടെ പെരുമാറ്റം വിജയിച്ചാൽ ഇതിനേക്കാൾ മോശമാകുമെന്ന് ഞാൻ പറഞ്ഞാൽ...
ലെച്ചു : (ചിരിയോടെ)പറഞ്ഞോളൂ... സൗകര്യമുണ്ടെകിൽ വോട്റ്റുചെയ്യാനല്ല പറഞ്ഞത്... വിശ്വാസമുണ്ടെങ്കിൽ സപ്പോർട്ട് ചെയ്യാനാണ്... ഒരു കാര്യം ചോദിച്ചോട്ടെ... ഫർസാനക്ക് വ്യക്തിപരമായി ലാഭമില്ലാത്ത ഒരു കാര്യതിന് ഫർസാന ആരുടെ എങ്കിലും കാല് പിടിക്കുമോ ഉദാഹരണത്തിന് ഒരു ജേണലിസ്റ്റ് ആയ ഫർസാന ജോലി ചെയ്യുന്ന ചാനലിന്റെ ടി ആർ പി ഉയരാൻ വേണ്ടി മാത്രമായി ന്യൂസ് എഡിറ്ററിന്റെ മുന്നിൽ തലകുനിക്കുമോ...
ഫർസാന : അതില്ല... പക്ഷേ അതുപോലെ ആണോ ഇത്...
ലെച്ചു : അതേ... ഞാൻ മത്സരിക്കുന്നത് എനിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ്... തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന് കരുതി ഏന്റെ അഭിമാനം നഷ്ടപ്പെടുത്താനോ വോട്ടിനു വേണ്ടി യാചിക്കാനോ ഞാൻ തയ്യാറല്ല... എന്ന് കരുതി നാളെ ഏന്റെ നാടിനുവേണ്ടി മറ്റൊരാളോട് യാചിക്കേണ്ടി വന്നാൽ അതിന് ഞാൻ മടികാണിക്കില്ല... ഞാൻ വീണ്ടും പറയുന്നു... ഈ ഇലക്ഷന് നിൽക്കുന്നത് ഏന്റെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ഊട്ടി ഉറപ്പിക്കാനല്ല നിങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നു എങ്കിൽ ഞങ്ങളെ സപ്പോർട്ട് ചെയ്യാം... ഇല്ലെങ്കിൽ എതിർക്കാം... കിട്ടുന്നത് ഒരു വോട്ട് ആണെങ്കിലും ഒരാൾ സപ്പോർട് ചെയ്യുന്നു എന്ന വിശ്വാസത്തിൽ ഞങ്ങൾ അയാൾക്ക് വേണ്ടി പ്രവർത്തിക്കും
ഫർസാന : (ചിരിയോടെ) തന്ന വിശദീകരണത്തിനു നന്ദി... ആസ് എ ജേണലിസ്റ്റ് ജനങ്ങളുടെ സംശയം ഞാൻ ചോദിച്ചു എന്ന് മാത്രം... നിങ്ങൾ സത്യം ചെയ്തുതന്നതിനു പകരം...ഏന്റെ വോട്ട് വാളേന്തിയ കൈ അടയാളത്തിൽ നിങ്ങൾക്ക് നൽകുമെന്ന് ഞാനും സത്യം ചെയ്യുന്നു...
അപ്പോഴേക്കും എല്ലാവർക്കും ചായയും കടിയും എത്തി അടുത്ത് വന്ന ലെച്ചുവിനെ നോക്കി
അടിപൊളി...
ലെച്ചു :
💬 Comments
View all comments