0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

നന്നായോ...

അഫി : നന്നായോന്നോ അടിപൊളിയായി ചേച്ചീ...

അല്പ സമയം കൂടെ ചെയ്യാൻ പോവുന്ന പ്രവർത്തികളെ കുറിച്ചും നാടിന് വേണ്ട മാറ്റങ്ങളെ കുറിച്ചും സംസാരിച്ചു ആളുകൾ പിരിഞ്ഞു പോവുമ്പോ പ്രകടന പത്രിക ആളുകളുടെ കൈയിൽ കൊടുത്തു സമയം പതിനൊന്ന് മണി കഴിഞ്ഞു ഞങ്ങൾ വീട്ടുകാർ മാത്രം ബാക്കിയായി

റിയ : സുഹൈലിനെ കണ്ടില്ലല്ലോ...

ആദി : അവൻ ഇന്നലെ രാത്രി കൊച്ചിക്ക് പോയി ദിവ്യ സൂയിസൈഡിന് ശ്രെമിച്ചു ഹോസ്പിറ്റലിലാണ് കഴുത്തിന്റെ എല്ലിന് പൊട്ടലുണ്ട് വൈകീട്ടാ റൂമിലേക്ക് മാറ്റിയെ അവൻ അവളെ കണ്ട് ഇവളെ വണ്ടിയുമെടുത്തവിടുന്നു തിരിച്ചിട്ടുണ്ട്...

പാട്ടും ക്യാമ്പ് ഫയറും ഫുഡും ഒക്കെ കഴിഞ്ഞ് ഓരോരുത്തരായി പോയി ഇത്തമാരും അളിയനും ഉപ്പയും ഉമ്മയും ഞാനും മുത്തും കുട്ടികളും ബാക്കിയായി

അളിയാ... വണ്ടിയെങ്ങനെ ഉണ്ട്...

ഒരു രക്ഷയുമില്ല... താർ ഓഫ്‌ റോഡിന് വേണ്ടി മാത്രമുള്ളതാണെന്നു പറയുന്നവർ ഇത്‌ ഓടിച്ചാൽ ഓഫ്‌ റോഡും ഓൺ റോഡും താറിന് ഒരുപോലെ വയങ്ങുമെന്ന് പറയും...

അപ്പൊ ഇഷ്ടമായല്ലോ...

അത് പറയാനുണ്ടോ... അടിപൊളി...

ഇത്ത വന്ന് ഇറങ്ങാം എന്ന് പറഞ്ഞതും ഞാൻ അവളെ നോക്കി

അളിയാ... ഇന്ന് പോണോ ഇവിടെ നിന്നൂടെ...

ഇത്ത അളിയനെ നോക്കി അളിയൻ തല കുലുക്കിയതും എന്നോട് ഒക്കെ പറഞ്ഞു ഇത്ത അകത്തേക്ക് പോയ പിറകെ ഫൗസി വന്നു

റാഷി...

അവൻ മുറിയിൽ കാണും...

അവൾ മതിലിനോട് ചേർന്നുള്ള റാഷിയുടെ മുറിക്ക് നേരെ പോയി തിരികെ അകത്തേക്ക് കയറി പോയി കുട്ടികളെയും കൂട്ടി വന്നു കുറച്ച് ഉറക്കതിൽ നിന്നും വിളിച്ചുണർത്തിയതിനാൽ രണ്ടുപേരും നിന്ന് തൂങ്ങുന്നുണ്ട് റാഷി വരാൻ വൈകുന്നത് കണ്ട്

💬 Comments

View all comments