Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
ആമിയെ അളിയന്റെ കൈയിൽ കൊടുത്ത് ഇറങ്ങാൻ തുടങ്ങുമ്പോ മുത്തും പിറകെ തന്നെ വന്നു അമിയെയും മടിയിൽ വെച്ച് മുത്ത് കോ ഡ്രൈവർ സീറ്റിലും അമിറിനെ മടിയിൽ വെച്ച് ഫൗസി പുറകിലും ഇരുന്നു വണ്ടിയിൽ കയറിയപ്പോ തന്നെ കുട്ടികൾ ഉറങ്ങി അല്പം മുന്നോട്ട് പോവുമ്പോയേക്കും ഫൗസിയും ഉറക്കം പിടിച്ചു അവരുടെ വീടിനു മുന്നിൽ വണ്ടി നിർത്തി ഇറങ്ങി ചെന്ന് അമിറിനെ എടുത്തതും ഞെട്ടി എഴുനേറ്റുകൊണ്ടവൾ ചുറ്റും നോക്കി
ഫൗസി : ഞാനെടുത്തോളം...
നിങ്ങൾ ചെന്ന് വാതിൽ തുറക്ക്...
അവർ വാതിൽ തുറന്ന് അകത്ത് കയറിയ പിറകെ ഞങ്ങൾ മക്കളേ കൊണ്ട് കിടത്തി
ഫൗസി : ചെയ്യായെടുക്കട്ടെ നിങ്ങളിരിക്ക്
മുത്ത് : വേണ്ട ഇത്താ... നിങ്ങൾ കിടന്നോ ഞങ്ങളിറങ്ങുകയാ...
ഫൗസി : വന്നിട്ട് ഒന്നും കുടിക്കാതെ...
ഇത്രേം വൈകിയില്ലേ നിങ്ങൾ കിടന്നോ... ചായയൊക്കെ ഇനി വരുമ്പോ ആവാം...
അവിടുന്നിറങ്ങി വീട്ടിലെത്തി ഉപ്പയും അളിയനും സംസാരിച്ചിരിപ്പുണ്ട്
നിങ്ങൾ കിടന്നില്ലേ...
അളിയൻ : ഞങ്ങൾ സംസാരിച്ചിരുന്ന് സമയം പോയി...
ചായ എടുക്കണോ...
അളിയൻ : ഉറങ്ങാറായില്ലേ ഇനിയിപ്പോ വേണ്ട...
ഉപ്പാക്കോ...
എന്നാ എടുത്തോ...
മുത്തേ...
ഇപ്പൊ കൊണ്ടുവരാം...
അവൾ അകത്തേക്ക് പോയി
ഞങ്ങൾ സംസാരിച്ചിരിക്കെ റാഷി അങ്ങോട്ട് വന്നു
റാഷി : ഫൗസിയാനോട് വരാൻ പറ...
എന്താ നിന്റെ പ്രശ്നം... അവര് കാലത്ത് മുതൽ ഓടിനടന്ന് പണിയെടുത്തിട്ട് വീട്ടിൽ പോവാൻ എത്ര സമയം നിനെ കാത്ത് നിൽക്കണം...
ഞാൻ കുളിക്കുകയായിരുന്നു...
റാഷീ... അവര് മെഷീനല്ല നീ കൊണ്ട് വിട്ടിട്ട് വേണം അവർക്ക് ഉറങ്ങാൻ... കാലത്ത് കോളേജിൽ കൊണ്ടുവിടാൻ എന്നും ഇത്ത നിനെ വിളിച്ചുണർത്തണം...
💬 Comments
View all comments