0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

വൈകീട്ട് ക്ലാസും കഴിഞ്ഞ് നിനെയും കാത്ത് നിൽക്കണം... മറ്റുള്ളോരെ സമയത്തിന്റെ വില നീ എന്താ മനസിലാക്കാതെ... പറ്റൂലെങ്കിൽ നിർത്തിയേക്ക് ഞാൻ വേറെ ആളെ നോക്കിക്കോളാം... നിക്കുന്നോ പോകുന്നോ എന്ന് നീ പറഞ്ഞോ...

മുത്ത് ചായയുമായി വന്നു

നിനക്ക് ചായവേണോ...

വേണ്ട...

പിന്നെ പുഴക്കരയിൽ വീട്ടിലെ പെണ്ണുങ്ങൾ കുളിക്കുന്നതാണ് അതുകൊണ്ട് അങ്ങോട്ട് പോവരുത്...

മ്മ്...

ദേഷ്യമടക്കി അമർത്തി മൂളിയ അവനെ നോക്കി

എങ്കി പോയി കിടന്നോ... നാളെ മുതൽ കോളേജിൽ പോവാൻ വിളിച്ചുണർത്തില്ല... ഈ പറഞ്ഞതൊന്നും ഇനി ഒരിക്കൽ കൂടി ഞാൻ പറയില്ല...

ഒന്നും മിണ്ടാതെ ദേഷ്യത്തോടെ തിരികെ പോയി

ഉപ്പ : അങ്ങനെ പറയണ്ടായിരുന്നു...

ചെയ്യുന്ന ജോലിക്ക് ഇത്തിരി ഉത്തരവാദിത്തവും ആത്മാർത്തതയും ഇല്ലെങ്കിൽ നിർത്തുന്നതല്ലേനല്ലത്... കൂടെ പഠിച്ചെന്ന ഒറ്റ കാരണം കൊണ്ടാ ഇത്രേം വട്ടം പറയേണ്ടിവന്നിട്ടും ഞാൻ ഒഴിവാക്കി പോവാൻ പറയാത്തെ... അവൻ അവന്റെ ആവശ്യങ്ങൾക്കും ഫ്രണ്ട്‌സിന്റെ കൂടെ കറങ്ങാൻ പോവുന്നതിനും എല്ലാം വണ്ടിയെടുക്കുന്നതിനോ അതിനെല്ലാം കാർഡ് യൂസ് ചെയ്യുന്നതിനോ ഞാനൊന്നും പറഞ്ഞിട്ടില്ലല്ലോ... ഇതിപ്പോ ഇവനെ ഉണർത്താനും പറഞ്ഞയക്കാനും വേറെ ഒരാളെ പണിക്ക് നിർത്തണ്ട അവസ്ഥയാ...

എന്തായാലും നോക്കാം ശെരിയാവുമായിരിക്കും

ഷെബിത്തയും അളിയനും ഉള്ളതിനാൽ ഞാനും ഇത്തയും കുട്ടികളും ഹാളിൽ പാ വിരിച്ച് കിടന്നു മൂത്തിനെ ഏന്റെ കട്ടില്ലും കിടത്തി എന്നെ കെട്ടിപിടിച്ചു നെഞ്ചിൽ തട്ടികൊണ്ട് കിടക്കുന്ന ഇത്തയേ നെഞ്ചിൽ ചേർത്തുപിടിച്ച് കിടന്നു ഉറങ്ങി

നൂറടി ഉയരത്തിൽ തീർത്ത സാത്താന്റെ വികൃത രൂപത്തിനു മുന്നിൽ കഴുത്തിലും മുൻ കാലുകൾക്ക് മീതെയും ഉണ്ടായ മുറിവുകളിൽ നിന്നും ചൊരിയുന്ന രക്തത്തെ വക വെക്കാതെ ചിനച്ചുകൊണ്ട് എഴുനേറ്റരികിലേക്ക് വരാൻ കിണഞ്ഞു ശ്രമിക്കുന്ന

💬 Comments

View all comments