Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
ചക്കയും ചോറുമാക്കാം എന്ന് പറഞ്ഞോണ്ട് നാല് ചക്കകളിട്ടു
മുത്തുണ്ടാക്കിയ ദോശയും ചട്ണിയും കഴിച്ചു കുട്ടികളെ സ്കൂളിൽ വിട്ട് മൂത്തിനെ കോളേജിലാക്കി അഫിയുടെ വീട്ടിലെത്തുമ്പോ എല്ലാവരും ഭക്ഷണം കഴിച്ചോണ്ടിരിക്കുന്നു അവർക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കേ പ്രിയയുടെ ഫോൺ റിങ് ചെയ്തു സ്റ്റേഷനിന്നാ...
ഹലോ...
..............
(മേശയിൽ ശക്തിയായി ഇടിച്ചുകൊണ്ട് ചാടിയെഴുനേറ്റു) വാട്ട് ദ ഫക്ക്... താനവിടെ എന്തെടുക്കുകയായിരുന്നു...
..............
രണ്ട് മണിക്കൂർ രണ്ട് മണിക്കൂറിനുള്ളിൽ ഈ മാസം ഡ്യൂട്ടിയിലുണ്ടായിരുന്ന വരും സ്റ്റേഷനിൽ വന്നവരുമായ എല്ലാ പോലീസുകാരും സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരിക്കണം...
ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു ഏട്ടാ എന്നെയൊന്നു ഓഫീസിൽ ഡ്രോപ്പ് ചെയ്യണം
ശെരി...
കൈ കഴുകി ഞങ്ങൾ വണ്ടിയിൽ കയറി ദേഷ്യം മാറാതെ ഇരിക്കുന്ന അവളെ നോക്കി
എന്താ... എന്ത് പറ്റി...
നാളെ ക്കോർട്ടിൽ ഹിയറിങ്ങുള്ള കേസിന്റെ എഫ് ഐ ആറും എവിടൻസും കാണാനില്ല ഇന്നലെ കൂടെ ഞാൻ ചെക്ക് ചെയ്തപ്പോ എല്ലാമുണ്ട്...
ഉറപ്പാണോ...
മ്മ്... വിറ്റ്നസിൽ ഒരാൾ ആക്സിഡന്റായി ഐ സി യൂ വിലായപ്പോ അവർ കേസ് ജയിക്കാനെന്തും ചെയ്യുമെന്നെനിക്കുറപ്പായിരുന്നു അതുകൊണ്ട് എല്ലാം ഞാൻ അത്രക്ക് ശ്രെദ്ധയോടെ വെച്ചതാ...
(അവളുടെ തോളിൽ തട്ടികൊണ്ട്) നീ ടെൻഷനാവല്ലേ... സ്റ്റേഷനിൽ നിന്നത് മിസ്സായിട്ടുണ്ടെങ്കിൽ പോലീസുകാർ ആരോ തന്നെ ആയിരിക്കും... സി സി ടി വി ഉള്ളതല്ലേ...
എക്സ്റ്റേണൽ ഹാർഡിസ്ക്കിൽ ആയിരുന്നു സ്റ്റോറേജ് ആ ഹാർഡ് ഡിസ്‌ക്കും മിസ്സിങ്ങാണ്... കേൾക്കുന്ന ചീത്തയോ പണിഷ്മെന്റോ അല്ല ഞാനാ കുട്ടിയുടെ വീട്ടുകാരോടെന്ത് പറയും... അവർക്ക് നീതി വാങ്ങികൊടുക്കുമെന്ന് ഞാൻ വാക്കുകൊടുത്തതാ... അതിനുള്ള എല്ലാ തെളിവുകളും ഞാൻ കണ്ടുപിടിച്ചതാ... അവന്മാർക്ക് വധശിക്ഷ വരെ കിട്ടാനുള്ള തെളിവുണ്ടായിരുന്നു...
💬 Comments
View all comments