0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

(അവളുടെ കൈയിൽ മുറുക്കെ പിടിച്ചു) നീയൊന്നു സമാധാനപ്പെട് എന്തേലും വഴിയുണ്ടാവും... ടെൻഷൻ മാറ്റിവെച്ചാലോജിക്ക്...

നിന്റെ സ്റ്റേഷനിലല്ലേ... എല്ലാം വെച്ചിരുന്നത്...

ഏന്റെ കേബിനിൽ കേസിന്റെ ഡീറ്റൈൽസും മറ്റും എഴുതിവെച്ച ഡയറി പോലും മിസ്സിങ്ങാണ്...

നീ ടെൻഷനാവല്ലേ... അത് ആരാ എടുത്തതെന്ന് കണ്ടുപിടിക്കാം...

(പ്രതീക്ഷയോടെ നോക്കി) എങ്ങനെ...

നിന്റെ കേബിനിൽ നിന്റെ സ്റ്റേഷനിൽ ഉള്ളവരല്ലാതെ വേറെ ആരെങ്കിലും കയറുമോ...

ഇല്ല...

മ്മ്...

പ്രതികളെ അഡ്രസോ ഡീറ്റെയിൽസോ നിന്റെ കയ്യിലുണ്ടോ...

ഉണ്ട്... അത് വെച്ച് എന്ത് ചെയ്യാനാ...

നിക്ക്... നമുക്ക് നോക്കാം...

സിറി കാൾ ബിച്ചു...

പറയെടാ...

ഞാൻ കുറച്ച് പേരുടെ ഡീറ്റൈൽ അയക്കാം അവരുടെയും അവർക്ക് ബന്ധപ്പെട്ടവരുടെയും ഫുൾ ഡീറ്റൈൽ എടുക്കണം അവരിലാരെങ്കിലും പ്രിയയുടെ സ്റ്റേഷനിലെ ഏതേലും പോലീസുകാരെ ഈ കഴിഞ്ഞ ദിവസങ്ങളിൽ മീറ്റ്ചെയ്യുകയോ കാൾ ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്നറിയണം പ്രിയയുടെ സ്റ്റേഷനിലെ എല്ലാ പോലീസുകാരുടെയും അവർക്ക് വേണ്ടപ്പെട്ടവരുടെയും ഡീറ്റെയിൽസ് അവർക്കിടയിൽ എന്തെങ്കിലും ട്രാൻസാക്ഷൻ നടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കണം എത്രപെട്ടന്ന് കഴിയുമോ അത്രയും പെട്ടന്ന് വേണം

ഇത്രയും പേരുടെ ഡീറ്റൈൽസ് എന്ന് പറയുമ്പോ...

ബിച്ചൂ... അർജന്റാണ്... ബാങ്ക് ഡീറ്റൈൽ പ്രോപ്പർട്ടി ഡീറ്റൈൽ ഫോൺ ഡീറ്റൈൽ ഇത്രയും വേണം...

ശെരി...

ഫോൺ കട്ട്‌ ആയി

പ്രതികളുടെ നിന്റെ കയ്യിലുള്ള ഡീറ്റൈൽ എനിക്ക് വാട്സപ്പ് ചെയ്തിട്ട് അത് ഏന്റെ ഫോണിന്ന് ബിച്ചൂന് അയച്ചുകൊടുക്ക്...

ബിച്ചുവിന് അയച്ചുകൊടുക്കുന്നതിനിടെ

പോലീസുകാരെ പേരും ഡീറ്റൈൽസും സ്റ്റേഷനിൽ എത്തിയാലേ പറയാൻ പറ്റൂ...

അത് ആവശ്യമില്ല...

പിനെങ്ങനെ കിട്ടും...

അതവർ സർവർ ഹാക്ക് ചെയ്തെടുത്തോളും...

ഹേ...

(അവളെ നോക്കി) ആ... അതൊക്കെ കിട്ടുമെന്നേ നീ ടെൻഷനാവാതെ ഇരി എല്ലാം ശെരിയാവും...

💬 Comments

View all comments