0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

പോന്ന ചെന്നായ കൂട്ടം ആണവർ... എലിയെ പിടിക്കാൻ ഇല്ലം ചുടാനും മടിക്കാത്തവർ...

അപ്പൻ വീണത് കണ്ട് കരഞ്ഞ പതിനേഴുവയസുകാരനല്ല ഞാനിന്ന്... അച്ഛനെ വീഴ്ത്തിയവരെ ജയിക്കാനായി പലരുടെയും ചോരയും കണ്ണീരും ജീവനും മേൽ സമ്പന്നതയുടെ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തു ഞാൻ...

എത്ര ആൾ ബലമോ ആയുധ ബലമോ പണബലമോ ഉണ്ടെങ്കിലും അവരെ എതിർക്കാൻ പോവണ്ട... നീ അറിഞ്ഞതോ കേട്ടതോ അല്ല അവർ... കാറ്റിന്റെ വേകവും ചാണക്യന്റെ തന്ത്രവും അസുര ഗുണവും ദേവഗുണവും ഒരുപോലെ ഒത്തു ചേർന്ന ചെകുത്താൻമാരാണവർ ...

അപ്പാ... അപ്പൻ പേടിക്കണ്ട... നേരെ പോയാൽ തന്നെ ഇന്ന് നമ്മോട് ഏറ്റുമുട്ടാനുള്ള ശക്തി അവർക്കില്ല... എന്നാൽ നമ്മൾ ഇന്ന് അവരെ പുറകിലൂടെയാണ് ആക്രമിക്കാൻ പോകുന്നത്...

അവരെ പറ്റി നിനക്കറിയില്ല... അവരിലെ അസുരഗുണം കണ്ടവരാരും അവരെ എതിർക്കുന്നതിനെപറ്റിയോ അവരെ പറ്റി അന്വേഷിക്കുന്നതിനെ പറ്റിയോ ചിന്തിക്കുക പോലുമില്ല...

അപ്പൻ പേടിക്കണ്ട അവരെ ഞാൻ വീഴ്ത്തും...

അവരെ പറ്റി എനിക്കറിയുന്ന കാര്യം അല്ല ഞാൻ കണ്ടതും അനുഭവിച്ചതും ആയകാര്യം ഞാനിപ്പോ പറയാം അത് കേട്ടിട്ടും നിനക്ക് ജയിക്കാമെന്ന വിശ്വാസമുണ്ടെങ്കിൽ നിനെ ഞാൻ തടയില്ല

അവൻ അയാളെ നോക്കി

ഓരോ ഏരിയയിലെയും ഗുണ്ടകളും നേതാക്കന്മാരും കാണാതെയാവനും ചലനമില്ലാതെ ആശുപത്രിയിൽ ആവുകയുംചെയ്തതിന് പിന്നിൽ പോലീസ് ആണെന്നാണ് ഞങ്ങളാദ്യം കരുതിയത് സ്വയം രക്ഷിക്കാനും വേണ്ടി മുഴുവൻ നേതാക്കളെയും ആളുകളും ഒത്തുചേർന്നു ഒത്തിരി പേരുണ്ടായിരുന്നു അവിടെ വരുന്നവർ എത്രപേരുണ്ടെങ്കിലും വെട്ടിനുറുക്കുമെന്ന് വീരവാദം പറഞ്ഞത് അന്ന് പേരുകെട്ടാൽ പോലീസുകാർ പോലും വിറക്കുന്ന റൗടികളുടെ കൂട്ടമായിരുന്നു വരുന്ന പോലീസ് ഫോഴ്സിനെ പ്രതീക്ഷിച്ച ഞങ്ങൾക്ക് മുന്നിൽ വന്നത് വെറും എഴുപേർ മാത്രം

💬 Comments

View all comments