0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

ആരും വന്നില്ല...

ഈ സാറാജയിംസ് ജയിംസിന്റെ കെട്ടിയോളല്ലേ...

ഹാ...

സാറയുടെ അക്കൗണ്ടിലേക്ക് മാത്യു പത്ത് ലക്ഷം രൂപ ഇന്നലെ രാത്രി ട്രാൻസ്ഫർ ചെയ്തത് ജയിംസ് അറിയാതെയാണോ...

അത്...

അത്...

പത്ത് ലക്ഷം എന്ന് പറഞ്ഞപ്പോ പൈസക്ക് ആവശ്യമുള്ളത് കൊണ്ട് ഞാൻ... ഞാനാ എല്ലാം എടുത്തു കൊടുത്തത്...

പ്രിയ : യൂ... ബാസ്റ്റഡ്...

ദേശ്യത്തോടെ ചീറിക്കൊണ്ട് ജയിംസിന് നേരെ വീശിയ പ്രിയയുടെ കൈ അവന്റെ കവിളിൽ പതിയും മുൻപ് അവളെ പിടിച്ചിരുത്തി

എന്തായിരുന്നു ജയിംസിന് പൈസക്ക് ഇത്ര അത്യാവശ്യം...

അത്... പിന്നെ...

കിടന്നുരുളുന്ന ജയിംസിനെ നോക്കി

അതവിടെ നിൽക്കട്ടെ...എടുത്തിട്ട് ജയിംസ് ആരുടെ കയ്യിലാ കൊടുത്തേ...

മാത്യുവിന്റെ കൈയിൽ...

എപ്പോ...

ഇന്നലെ രാത്രി...

എത്രമണിക്ക്...

ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞപ്പോ...

എവിടെ വെച്ച്...

സ്റ്റേഷനിനു മുന്നിലെ റോഡിൽ വെച്ച്...

മൊത്തം എത്ര തരാം എന്നാണ് മാത്യു പറഞ്ഞത്...

പത്ത് ലക്ഷം...

അതിന് വേണ്ടിയാണോ കൊടുത്തത്...

അതേ...

കൊടിശ്വരനും മാസം ലക്ഷങ്ങൾ വരുമാനമുള്ളവനുമായ പാലാ കാരൻ പ്ലാന്റർ സാമൂവൽ ജോർജിന്റെ പ്രിയ പെട്ട ഒറ്റ പുത്രൻ ജയിംസ് സാമൂവൽ ഇത്രയും കാലം കോടികൾ വില പറഞ്ഞവർക്ക് പോലും വിൽക്കാത്ത തന്റെ സൽപ്പേര് വെറും പത്ത് ലക്ഷം രൂപക്ക് വേണ്ടി വിറ്റു അല്ലേ...

ജയിംസ് തലകുനിച്ചിരുന്നു...

ജയിംസ്... താനിങ്ങനെ ഇരുന്നത് കൊണ്ട് കാര്യമില്ല... താൻ പറയുന്ന കള്ളകഥ വിശ്വസിക്കാൻ മാത്രം മണ്ടനല്ല ഞാൻ... എനിക്കറിയേണ്ടത് റിയൽ സ്റ്റോറി ആണ്... ഇന്നലെ ജയിംസ് മാത്യുവിനെ കണ്ടിട്ടില്ല ജയിംസ് എടുത്ത ഫയൽ മാത്യുവിന് കൊടുത്തിട്ടുമില്ല... ഫയലും ഹാർഡിസ്കും ഡയറിയും അടക്കമുള്ളതെല്ലാം ജയിംസ് മറ്റൊരാൾക്കാണ് കൊടുത്തത്... അതർക്കാണെന്നു

💬 Comments

View all comments