0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

ആരോ കമ്പനിയുടെ ലാഭവിഹിതമായി ട്രെസ്റ്റിന്റെ അക്കൗണ്ടിൽ എത്തുന്നു... ശെരിക്കും ആ കമ്പനി തന്നെ ഇതുപോലുള്ളവരുടെ കള്ളപ്പണമാണ്... സിമ്പിൾ...

(ഞെട്ടലോടെ നോക്കി) അന്വേഷണം ഉണ്ടായാൽ...

കള്ളപണമായി ഒളിപ്പിച്ചത് നഷ്ടപെടുമ്പോൾ അന്വേഷണങ്ങൾ ഉണ്ടാവാറില്ല എങ്കിലും വൈറ്റ് ആക്കിയത് നഷ്ടപെടുമ്പോൾ അനേഷണങ്ങൾ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട് എന്നാൽ അതെല്ലാം ഉത്തരകൊറിയയുടെ അതിർത്തിക്ക്‌ പുറത്തുവരെ മാത്രമേ ചെല്ലുള്ളൂ... അവർക്ക് വേണ്ടി സൈബർ പ്രൊട്ടക്ഷൻ കൊടുക്കുന്നത് കൊണ്ട് അതിനിപ്പുറത്തേക്ക് വരില്ല...

ഇതൊക്കെ എന്താ... കേട്ടിട്ട് പേടിയാവുന്നു...

ടെൻഷൻ ആവണ്ട... ഞങ്ങൾ ചെയ്യുന്ന ഓരോ കാര്യവും അത്രയേറെ ശ്രെദ്ധയോടെയാണ് ചെയ്യുന്നത്... പിന്നെ ഞങ്ങളെ പോലുള്ള സാധാരണക്കാർ ഇതിന്റെ തലപ്പത്ത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാനും പോകുന്നില്ല.... വെറുതെ ടെൻഷനടിച്ചിരിക്കാതെ ഇങ്ങ് വാടീ...

മുഖത്ത് ചിരി വരുത്തികൊണ്ടവൾ മടിയിലേക്ക് കയറിയിരുന്നു അവൾക്കുമ്മകൊടുത്തുകൊണ്ട് വണ്ടിയെടുത്തു

അല്ല എന്താ നാളത്തെ പ്ലാൻ കേസ് തോറ്റാൽ നീ അവന്മാരെ വെടിവെച്ചു കൊല്ലുമോ...

(ചിരിയോടെ എന്നെ നോക്കി) ഏട്ടാ...

മ്മ്...

എനിക്ക് എന്തേലും സംഭവിച്ചാൽ...(പറഞ്ഞത് പൂർത്തിയാക്കാൻ വിടാതെ അവളുടെ വായ പൊത്തി)

ഞാൻ ഉള്ളപ്പോ നിനക്കൊന്നും സംഭവിക്കില്ല...

അതല്ല അവരെ കൊന്ന് ജയിലിൽ ആയെന്നോ മറ്റോ കരുത്... അങ്ങനെ ആണേൽ ഏന്റെ അപ്പയെയും അമ്മയെയും സഹോദരങ്ങളെയും ഏട്ടൻ നോക്കണേ...

പിന്നെ... നിന്റെ വീട്ടുകാരെ നോക്കലല്ലേ ഏന്റെ പണി... ഒന്ന് പോടീ...

അവളുടെ മുഖം വാടി

സങ്കടമായോ... അവരെന്റേം കൂടെ അല്ലേ... നീ പറഞ്ഞില്ലേൽ അവരെ ഞാൻ നോക്കാതിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...

(ചിരിയോടെ അവളെനെ ഉമ്മവെച്ചു) ഞാൻ പറഞ്ഞെന്നെ ഉള്ളൂ... വീട്ടിൽ എല്ലാരും പാവങ്ങളാണ് പക്ഷേ ഏന്റെ ചേട്ടനെ സൂക്ഷിക്കണം അവൻ ആർത്തി പിടിച്ച ചെകുത്താനാണ്... അമ്മയെയും പെങ്ങളെയും ചോരയെയും തിരിച്ചറിയാത്തവൻ... അവന് പണമെന്ന വിചാരം മാത്രമേ ഉള്ളൂ...

ഡോണ്ട് വറി മൈ ബേബി... പിന്നെ കോടതി കോംപൗണ്ടിൽ വെച്ച് അവരെ ഒന്നും ചെയ്യരുത്...

മ്മ്...

ഇന്ന്‌ തന്നെ പിടിക്കപ്പെടാത്ത തരത്തിൽ നീ ഒരു പ്ലാൻ ഉണ്ടാക്കണം... അത് എന്താണെന്നു എന്നോട് പറയുകയും വേണം...

മ്മ്...

തിരികെ അഫിയുടെ വീട്ടിൽ ചെന്നു പ്രിയയെ അവിടെ ആക്കി സംസാരിച്ചു സമയം പോയ്കൊണ്ടിരുന്നു അമ്മുവിന് ഒരു ചേഞ്ച് ആയിക്കോട്ടെ

💬 Comments

View all comments