0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

അവൾ ജയിംസിനോട് പറഞ്ഞു ഫോൺ വെച്ച ജയിംസിനെ നോക്കി

ഇനി പറ ആർക്കാ കൊടുത്തേ...

കമ്മീഷണർ റാം മോഹൻ... അയാളാ എന്നെ കൊണ്ട് എടുപ്പിച്ചത്... അയാൾ അവരുടെ ആളാ...

പ്രിയ : ഇനി എന്ത് ചെയ്യും... തെളിവ് പോയിട്ട് എഫ് ഐ ആർ പോലുമില്ലാതെ നാളെ എന്ത്‌ കോർട്ടിൽ ഹാജരാക്കും... ഉറപ്പായും കോടതി അവന്മാരെ വെറുതെ വിടും... ശിക്ഷ വാങ്ങി കൊടുക്കുമെന്ന് ഞാൻ ആ പെണ്ണിന്റെ അമ്മയ്ക്കും അച്ഛനും വാക്കുകൊടുത്തതാ... അവരോടിനി എന്ത് പറയും...

ജയിംസ് : സോറി മേഡം ഞാൻ കാരണമല്ലേ...

അവൾ അവനെ തറപ്പിച്ചു നോക്കി

നീ സമാധാനപ്പെട്...

പ്രിയ : എങ്ങനെ സമാധാനം പെടാനാ... അവർ ആ പെണ്ണിനെ പിടിച്ചോണ്ടുപോയി പീഡിപ്പിച്ചതും പോരാഞ്ഞു അവളെ കത്തിച്ചുകളഞ്ഞു എല്ലാ തെളിവും കൈയിൽ കിട്ടിയിട്ടും എല്ലാം നഷ്ടപെടുത്തി... ഇനി എന്ത് ചെയ്തിട്ടെന്താ... എല്ലാ കേസിലെയും പോലെ ഇതിലും പ്രതികൾ ശിക്ഷ കിട്ടാതെ രക്ഷപെടും... (ദേഷ്യത്തോടെ ഡാഷ് ബോർഡിൽ അടിച്ചുകൊണ്ട് അലറി അടുത്ത നിമിഷം എന്തോ ആലോചിച്ചുറപ്പിച്ച പോലെ) രണ്ടിനേം വെടിവെച്ചു കൊന്ന് ഞാൻ ജയിലിൽ പോയാലും പോവുമെന്നല്ലാതെ അവരെ ഞാൻ വെറുതെ വിടില്ല...

നീ വെറുതെ ഓരോന്ന് ചെയ്യാൻ നിൽക്കണ്ട... ജയിംസ്... ഇപ്പൊ തന്നെ സ്റ്റേഷനിൽ ചെന്ന് തെളിവുകളും എഫ് ഐ ആറും കളവു പോയതടക്കം മെൻഷൻ ചെയ്തുകൊണ്ട് ആ കേസിനു പുതിയ ഒരു എഫ് ഐ ആർ റെഡിയാക്കണം...

ജയിംസ് : അതുകൊണ്ട് കാര്യമുണ്ടോ... തെളിവുകളും എഫ് ഐ ആറും കളവുപോയത് കെട്ടിച്ചമച്ച കഥയായെ കാണൂ... മാത്രമല്ല അതിന്റെ പേരിൽ ആർക്കെങ്കിലും സസ്പെൻഷൻ കിട്ടുമെന്നല്ലാതെ

💬 Comments

View all comments