Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]
ആവണ്ട... ഞങ്ങൾ ചെയ്യുന്ന ഓരോ കാര്യവും അത്രയേറെ ശ്രെദ്ധയോടെയാണ് ചെയ്യുന്നത്... പിന്നെ ഞങ്ങളെ പോലുള്ള സാധാരണക്കാർ ഇതിന്റെ തലപ്പത്ത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാനും പോകുന്നില്ല.... വെറുതെ ടെൻഷനടിച്ചിരിക്കാതെ ഇങ്ങ് വാടീ...
മുഖത്ത് ചിരി വരുത്തികൊണ്ടവൾ മടിയിലേക്ക് കയറിയിരുന്നു അവൾക്കുമ്മകൊടുത്തുകൊണ്ട് വണ്ടിയെടുത്തു
അല്ല എന്താ നാളത്തെ പ്ലാൻ കേസ് തോറ്റാൽ നീ അവന്മാരെ വെടിവെച്ചു കൊല്ലുമോ...
(ചിരിയോടെ എന്നെ നോക്കി) ഏട്ടാ...
മ്മ്...
എനിക്ക് എന്തേലും സംഭവിച്ചാൽ...(പറഞ്ഞത് പൂർത്തിയാക്കാൻ വിടാതെ അവളുടെ വായ പൊത്തി)
ഞാൻ ഉള്ളപ്പോ നിനക്കൊന്നും സംഭവിക്കില്ല...
അതല്ല അവരെ കൊന്ന് ജയിലിൽ ആയെന്നോ മറ്റോ കരുത്... അങ്ങനെ ആണേൽ ഏന്റെ അപ്പയെയും അമ്മയെയും സഹോദരങ്ങളെയും ഏട്ടൻ നോക്കണേ...
പിന്നെ... നിന്റെ വീട്ടുകാരെ നോക്കലല്ലേ ഏന്റെ പണി... ഒന്ന് പോടീ...
അവളുടെ മുഖം വാടി
സങ്കടമായോ... അവരെന്റേം കൂടെ അല്ലേ... നീ പറഞ്ഞില്ലേൽ അവരെ ഞാൻ നോക്കാതിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...
(ചിരിയോടെ അവളെനെ ഉമ്മവെച്ചു) ഞാൻ പറഞ്ഞെന്നെ ഉള്ളൂ... വീട്ടിൽ എല്ലാരും പാവങ്ങളാണ് പക്ഷേ ഏന്റെ ചേട്ടനെ സൂക്ഷിക്കണം അവൻ ആർത്തി പിടിച്ച ചെകുത്താനാണ്... അമ്മയെയും പെങ്ങളെയും ചോരയെയും തിരിച്ചറിയാത്തവൻ... അവന് പണമെന്ന വിചാരം മാത്രമേ ഉള്ളൂ...
ഡോണ്ട് വറി മൈ ബേബി... പിന്നെ കോടതി കോംപൗണ്ടിൽ വെച്ച് അവരെ ഒന്നും ചെയ്യരുത്...
മ്മ്...
ഇന്ന് തന്നെ പിടിക്കപ്പെടാത്ത തരത്തിൽ നീ ഒരു പ്ലാൻ ഉണ്ടാക്കണം... അത് എന്താണെന്നു എന്നോട് പറയുകയും വേണം...
മ്മ്...
തിരികെ അഫിയുടെ വീട്ടിൽ ചെന്നു പ്രിയയെ അവിടെ ആക്കി സംസാരിച്ചു സമയം പോയ്കൊണ്ടിരുന്നു അമ്മുവിന് ഒരു ചേഞ്ച് ആയിക്കോട്ടെ
💬 Comments
View all comments