Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]
എന്ന് കരുതി അവളെയും അച്ചുവിനെയും കൂട്ടി ഞങ്ങൾ കോഴിക്കോട് ബീച്ച്ലേക്ക് തിരിച്ചു പോവും വഴി മുത്തിനെയും വല്ലിത്തയെയും പിള്ളാരെയും കൂട്ടി ബീച്ചിൽ നിൽക്കെ അഫി ഏന്റെ അരികിൽ വന്നു കൈയിൽ തൂങ്ങി
ഇക്കാ...
മ്മ്...
നമുക്കൊന്ന് അവിടെ വരെ പോയാലോ...
എവിടെ...
അൻവറിന്റെ(ഭർത്താവിന്റെ) വീട്ടിൽ...
പോണോ...
മ്മ്... അവന്റെ പെങ്ങളവിടില്ല കോളേജിൽ നിന്ന് ക്യാമ്പിനു പോയി ഇപ്പൊ ചെന്നാൽ അവന്റെ ഉമ്മാനെ പരിചയപ്പെടാം... പിന്നെ ഞാൻ രണ്ടുദിവസം അവിടെ നിന്ന് വളക്കാൻ ഉള്ള കാര്യങ്ങളും നോക്കാം...
മ്മ്... ഇവരെ വീട്ടിലാക്കണ്ടേ...
അത് സെലിനും പ്രിയയും റിയയും വണ്ടി ഓടിക്കില്ലേ പിന്നെന്താ നമുക്ക് പോവാൻ ഒരു വണ്ടി പോരേ... നമുക്ക് സെലിന്റെ വണ്ടിയെടുക്കാം...
മ്മ്...
അവരോട് പറഞ്ഞു ഇറങ്ങും മുൻപ് പ്രിയയെ മാറ്റിനിർത്തി അവരെ നോക്കിക്കൊള്ളണമെന്ന് പറഞ്ഞു പിസ്റ്റൾ കൈയിൽ കൊടുത്തു
ഇക്കാ...
മ്മ്...
ഫോക്കസ്സിൽ നിർത്ത്...
മ്മ്...
പോവും വഴി ഫോക്കസിൽ കയറി എക്സി ഷൂവും ബെൽറ്റും നേവി ബ്ലൂ ഷർട്ടും ക്രീം കളർ പാന്റും വാങ്ങി ഇന്നർ ബനിയൻ വേണ്ടെന്നവൾ പറഞ്ഞതിനാൽ അതൊഴിവാക്കി അവിടുന്ന് തന്നെ ഡ്രസ്സ് ചെയ്തിറങ്ങി വണ്ടിയിൽ കയറി
അടിപൊളി യായിട്ടുണ്ട് കണ്ടില്ലേ പിള്ളേരെല്ലാം നോക്കിയത്... കൂടെ വർക്ക് ചെയ്യുന്നതാണെന്ന് പറഞ്ഞാൽ മതി...
ഡി... അത്...
എന്റിക്കാ... അവര് പരീക്ഷ ഒന്നും നടത്തില്ല... ഫിസിയോ തെറാപ്പിസ്റ്റാണെന്ന് പറഞ്ഞാൽ മതി... പറ്റിയാൽ എന്തേലും നടക്കും...
ഇന്നല്ലേ ആദ്യമായി കാണുന്നത് അപ്പോയെക്കും എങ്ങനെ... നീ എന്തേലും പ്ലാൻ ചെയ്തിട്ടുണ്ടോ...
കൂടെ നിന്നാൽ മതി... ഞാൻ നോക്കട്ടെ...
മ്മ്...
വണ്ടി ഗേറ്റിന് മുന്നിലെത്തി അവളിറങ്ങി ഗേറ്റ് തുറന്നു
💬 Comments
View all comments