Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]
വണ്ടി അകത്തേക്ക് കയറ്റി ബെൽ അടിച്ചതും നാല്പതിനും അന്പത്തിനുമിടയിൽ പ്രായമുള്ളൊരു സ്ത്രീ വാതിൽ തുറന്നു
അഫി : (എന്നെ നോക്കി)കയറ്... (അവരെ സംശയ ഭാവത്തോടെ സൂക്ഷിച്ച് നോക്കി അകത്തേക്ക് കയറുന്നതിനിടെ) കൂടെ വർക്ക് ചെയ്യുന്നതാ... ഏന്റെ വണ്ടി കേടായി ഡ്രോപ്പ് ചെയ്തു പോവാൻ നോക്കിയപ്പോ ഞാൻ നിർബന്ധിച്ചകൊണ്ട് കയറിയതാ...
അവർ : ഇരിക്ക്... ഞാൻ കുടിക്കാൻ എടുക്കാം...
അഫി : ഞാനെടുക്കാം നിങ്ങൾ സംസാരിച്ചിരിക്ക്...
അവൾ അകത്തു പോയി സോഫയിൽ പരസ്പരം അപരിചിതരായി എന്ത് സംസാരിച്ചു തുടങ്ങണമെന്ന കൺഫ്യൂഷനിലിരിക്കെ അവരായിട്ട് തുടങ്ങില്ല ഞാൻ തുടങ്ങിയില്ലേൽ കാര്യം നടക്കില്ല എന്നുമനസിലാക്കി അവരെ നോക്കി
എന്താ പേര്...
ഫാത്തിമ... ഡോക്ടറോ...
ഷെബിൻ അഹമ്മദ്... ഷെബി എന്ന് വിളിച്ചോളൂ...
വീട്ടിലാരൊക്കെ ഉണ്ട്...
ഉപ്പ ഉമ്മ രണ്ടിത്തമാരും മൂന്ന് മക്കളും ഒരിത്താന്റെ ഹസ്ബന്റും...
അപ്പൊ കല്യാണം കഴിഞ്ഞില്ലേ...
കല്യാണം ഓഫിഷ്യലായി കഴിഞ്ഞില്ല... വീട് പണി നടക്കുകയാ അത് കഴിഞ്ഞു മതി ഒഫിഷ്യൽ ആയി എന്ന് കരുതി...
അപ്പൊ പെണ്ണ് കണ്ടുവെച്ചോ...
(ചിരിയോടെ) അതൊക്കെ എപ്പോയെ കണ്ടുവെച്ചു...
പെണ്ണ് എന്ത് ചെയ്യുകയാ... (ചോദ്യം കേട്ട് ആരെ പറയുമെന്ന് കൺഫ്യൂഷൻ ആവുമ്പോയേക്കും) പടിക്കുകയാണോ...
അതേ...
എന്താ പേര്...
മുഹ്സിന...
എന്താ പഠിക്കുന്നെ...
ബി എഡ്...
വീട്ടിൽ ആരൊക്കെ ഉണ്ട്...
ആക്ച്വലി ഏന്റെ മുറപ്പെണ്ണാണ്...
അതെയോ... മാമന്റെ മോളോ അതോ ഉപ്പാന്റെ പെങ്ങളെ മോളോ...
മാമന്റെ മോള്...
ഫോട്ടോ ഉണ്ടോ...
ഫോൺ എടുത്ത് മൂസിയുടെ ഫോട്ടോ കാണിച്ചു
നല്ല ഭംഗിയുണ്ട്... നല്ലോണം ചേരും...
ചിരിയോടെ അവരുടെ കണ്ണിലേക്കു നോക്കി
ആർക്കാ ഭംഗി കുറവ് നിങ്ങൾക്കും നല്ല ഭംഗിയില്ലേ...
💬 Comments
View all comments