0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

ഇട്ടുകൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് നീങ്ങി അല്പം മുന്നോട്ട് പോയ ബൈക്ക് സൈഡിൽ നിർത്തിയിട്ടിരിക്കുന്ന പോളോക്ക്‌ പുറകിൽ നിർത്തി ബാഗുമായി വണ്ടിയിലേക്ക് കയറി ബാഗ് വണ്ടിയിൽ ഇരിക്കുന്നവന്റെ കൈയിൽ കൊടുത്തു

ഇരുപത്തഞ്ചുണ്ട്...

മ്മ്... ഇതാ നീ പറഞ്ഞ സാധനം ഒപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടി... മാർകറ്റിൽ കിട്ടുന്നതിൽ വെച്ച് ബെസ്റ്റാണ്... ചോറുണ്ടാക്കുന്ന ചെമ്പിൽ ഇതിൽനിന്നും ഇത്തിരി ഇട്ടാൽ മതി... കയ്യിലാക്കേണ്ട കണ്ണിനു കാണാൻ പറ്റാത്തത്രയും മതി ഒരാളെ കൊല്ലാൻ... ഇത്‌ നിനക്ക് കഴിക്കാൻ ഇത്‌ അതേ കണ്ടന്റ് ആണെങ്കിലും ഹോസ്പിറ്റലിൽ പോവാനും ചികിത്സക്കും ടൈം കിട്ടും മാത്രമല്ല ഇത്‌ ഉപയോഗിച്ചാൽ തട്ടിപോവുകയുമില്ല...

(അയാളുടെ കൈയിലെ പൊതികൾ വാങ്ങി) എന്നാ നീ വിട്ടോ ഞാൻ വിളിക്കാം നാളെ ബാക്കി പൈസ നീപ്പോയി വാങ്ങണം... ഞാൻ ഹോസ്പിറ്റലിൽ ആവുമല്ലോ...

മ്മ്... ശെരി നീ വിട്ടോ...

****************************************

രണ്ടുപേരും ജ്യൂസ് എടുത്തു അകത്തേക്ക് പോവാൻ നോക്കിയ അഫിയോട് ഒരു പെനും പേപ്പറും തരാൻ പറഞ്ഞു

അവൾ ഒരു ലെഡ് പെൻസിലും ലെറ്റർ പാടും എടുത്ത് കൊണ്ടുതന്നു ഇരിക്കാൻ പറഞ്ഞ അടുക്കളയിലേക്ക് പോയി ലെറ്റർ പേഡ് ഹാൻഡ് റെസ്റ്റിൽ വെച്ച് അവരെ വരക്കുകയാണെന്നവർക്ക് മനസിലാവാതെ അവരെ നോക്കി വരഞ്ഞുകൊണ്ട് ജ്യൂസ് കുടിച്ചു

നല്ല ജ്യൂസ്... താങ്ക്സ്...

വേറൊന്നും ഉണ്ടാക്കാൻ അറിയില്ലെങ്കിലും അവൾ നന്നായി ജ്യൂസും ചായയും ചില എണ്ണകടികളും ദോശയും തേങ്ങാ ചട്ണിയും ഉണ്ടാക്കും...

ഓഹ്... ഇത്ത പഠിപ്പിച്ചുകൊടുത്തതാവും അല്ലേ...

ഹേയ്... അതവൾ വരുമ്പോയെ അവൾക്കറിയാം... പിന്നെ പഠിപ്പിച്ചു കൊടുക്കാൻ അവൾക്ക്‌ എവിടെ സമയം ഹോസ്പിറ്റലുമായി ഓട്ടമല്ലേ... മിക്കവാറും അവളുടെ വീട്ടിലും ആയിരിക്കും...

💬 Comments

View all comments