Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]
രക്ഷപെടാൻ പറ്റാത്തതിനാൽ ഞാൻ അനങ്ങാതെ നിന്നു
മാമി : വാതിലടച്ചൂടെ പിള്ളേരെ...
അത്... മാമീ...
മാമി : (ഫോൺ എനിക്ക് നീട്ടി)മാമൻ വിളിച്ചിരുന്നു... നിന്നോട് മാമനെ ഒന്നങ്ങോട്ട് വിളിക്കാൻ പറഞ്ഞു...
മ്മ്...
മാമി : കഴിക്കണ്ടേ... താഴേക്ക് വാ... (ചിരിയോടെ) പുറകിലുള്ള ചെക്കനോട് തുണിയുടുത്തോണ്ട് വരാൻ പറഞ്ഞേക്ക്...
അത് കേട്ടതും അവളെന്റെ മുതുകിൽ അമർത്തിപിടിച്ചു അവളുടെ നഖം മുതുകിൽ പതിഞ്ഞു ചെറിയ ചിരിയോടെ മാമി അവിടെ നിന്നും പോയതും ഞാൻ വാതിലടച്ചു കുറ്റിയിട്ടശേഷം ഒരു ദീർഘ ശ്വാസം വിട്ടു അവളെന്റെ മുതുകിൽ ചേർന്ന് കെട്ടിപിടിച്ചു നിന്നു അവളെ മുന്നിലേക്ക് നിർത്തി ചേർത്തു പിടിച്ചു
കാക്കൂ...
മ്മ്...
താങ്ക്സ്...
ഓഹ്... വരവുവെച്ചിരിക്കുന്നു...
ബെഡിലിരുന്ന് അവളെ മടിയിലിരുത്തി മാമനെ വിളിച്ചു
ഹലോ... മാമാ... മാമി പറഞ്ഞ് മാമൻ വിളിച്ചായിരുന്നെന്ന്... ഫോൺ താഴെയായിരുന്നു...
ആ... നിനെ ഒന്ന് കാണാനാ വിളിച്ചേ... നീ ഇപ്പൊ പോവുമോ...
ഇല്ല... എന്തേ... എന്തേലും പ്രശ്നമുണ്ടോ...
പ്രശ്നമൊന്നുമില്ല... വീട്ടിൽ വേണ്ട നീ പാലത്തിലേക്ക് വാ...
ശെരി... ഇപ്പൊ വരാം...
മുത്ത് എന്നെ തോണ്ടി അവളും വരുന്നെന്നു പറഞ്ഞു മാമിയുടെ മുന്നിൽ അങ്ങനെ നിൽക്കേണ്ടി വന്നതിനാൽ അവളെ അവിടെ ഒറ്റയ്ക്ക് വിട്ട് പോവാൻ തോന്നിയില്ല
ഞങ്ങൾ ഇറങ്ങി പാലത്തിനടുത്തെത്തിയപ്പോ മാമനെ വിളിച്ചൽപ സമയം കൊണ്ട് മാമന്മാർ വന്നു മൂത്തിനെ വണ്ടിയിൽ ഇരുത്തി ഞാൻ അവർക്കരികിലേക്ക് ചെന്നു മാമന്മാരുടെ ഷർട്ട് ചുളുങ്ങിയിരിക്കുന്നു മുടിയൊക്കെ കുഴഞ്ഞു പാറിയിരിക്കുന്നു തല്ല് കഴിഞ്ഞപോലുണ്ട്...
എന്താ... എന്താ പറ്റിയെ...
മാമൻ : ഒന്നൂല്ല... ഒരു ഇരുപത് ലക്ഷം ഒപ്പിച്ചു തരാൻ പറ്റുമോ... ഒരാഴ്ചകൊണ്ട് തിരിച്ചു തരാം...
💬 Comments
View all comments