0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

വർഷമായി... ഇതിനിടയിൽ അവനെ കൊണ്ട് സ്വർണമൊക്കെ വാങ്ങിക്കുകയും ചെയ്തു... പലപ്പോഴായി അവന്റെ അക്കൗണ്ടിൽ നിന്നും പൈസയെടുത്തു... ഒരു മോനുമായി... ഇപ്പൊ അവൾക്ക് ഡൈവോസ് വേണം പോലും മാത്രമല്ല നഷ്ടപരിഹാരമായി അൻപത് ലക്ഷം രൂപയും വേണം ഇല്ലെങ്കിൽ സ്ത്രീധനം കൊടുക്കാത്തത്തിന്റെ പേരിൽ പീഡിപ്പിച്ചെന്നു പറഞ്ഞ് അവന്റെ ഉമ്മയുടെയും ഉപ്പയുടെയും മേൽ അടക്കം കേസ് കൊടുക്കും എന്നാ പറയുന്നേ... പൈസ കൊടുക്കാൻ ഇവർ തയ്യാറാണ് പക്ഷേ അവർ മോനേ കൊടുക്കില്ല മോനു ചിലവിന് മാസം ഇരുപത്തി അയ്യായിരം രൂപ വീതം നൽകണം എന്നുമാ പറയുന്നേ... മോനേ കിട്ടുകയാണേൽ അല്പം സാവകാശം കിട്ടിയാൽ ഒരു കോടി വരെ കൊടുക്കാൻ ഇവർ തയ്യാറാണ്... ഈ കോടതിയും കേസും വാർത്തയും ഒക്കെ വിചാരിച്ചു അവർ പൈസ കൊടുക്കാമെന്നു സമ്മതിച്ചു...

മ്മ്... അങ്ങനെയാണല്ലേ...

ആരാ ചെക്കൻ...

മാമൻ ചെക്കനെ അടുത്തേക്ക് വിളിച്ചു ഞാൻ അവനെ കൂട്ടി അല്പം മാറിനിന്നു

എന്താ നിങ്ങൾക്കിടയിൽ ശെരിക്കും പ്രശ്നം

അവൾ എന്നെ മുതലെടുക്കുകയായിരുന്നു... അവൾ പൈസക്ക് വേണ്ടിയാ എന്നെ കല്യാണം കഴിച്ചത് തന്നെ... ഉമ്മ അവൾക്ക് വേലക്കാരിയെ പോലെയാ... ഉമ്മാനോടും ഉപ്പാനോടും ആൾക്കാരെ മുന്നിൽവെച്ചല്ലാതെ ഒരു നല്ല വാക്ക് പറയുകയോ ചിരിക്കുകയോ പോലുമില്ല... കല്യാണ സമയത്ത് അവളെ വീട് ഒരു ചെറിയ ഓട് വീടായിരുന്നു അത് അവളെന്നെകൊണ്ട് പൊളിച്ചു മാറ്റിച്ചു പുതിയ രണ്ടുന്നില്ല വീട് പണിയിച്ചു അവളുടെ വീട്ടുകാർക്ക് സ്വർണവും പത്താം ക്ലാസ്സ്‌ കഴിഞ്ഞ അനിയന് ബൈക്കും അവളെ ഉമ്മാക്കും ഉപ്പാക്കും പോവാൻ കാറും അവൾക്ക് സ്വർണവും എല്ലാം വാങ്ങിപ്പിച്ചു... അവൾ ഇടയ്ക്കിടെ അവളെ വീട്ടിൽ പോവും അതുപോലെ ഇടയ്ക്കിടെ

💬 Comments

View all comments