Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]
എന്ത്...
എല്ലാരും പൊട്ടൻ മാരാണെന്ന തോന്നാലുണ്ടോ നിങ്ങക്ക് രണ്ടാൾക്കും...
ഇളിഞ്ഞ ചിരിയോടെ എനിക്ക് പാക്കറ്റ് ജ്യൂസ് എടുത്ത് തന്നു
ബിച്ചുവിന്റെ കല്യാണം ഉറപ്പിച്ചു...
മ്മ്... പറഞ്ഞു...
ആര്...
അത്...
പറ...
പോ ഇക്കാ കളിയാക്കാതെ...
ഞങ്ങളെപ്പോഴാ വീട്ടിൽ വരണ്ടേ...
എന്തിന്...
ചായകുടിക്കാൻ...
എപ്പോ വേണെങ്കിലും വരാലോ...
ഒന്നങ്ങു തന്നാലുണ്ടല്ലോ... പൊട്ടൻ കളിക്കുന്നോ...
(ചളിപ്പ് മറക്കാൻ വിഷയം മാറ്റാൻ എന്നപോലെ) ഇതെന്താ ക്യാമറ ഒക്കെയായി...
അത് ആ പ്രാങ്കൻ മാരുടെയാ... (ക്യാമറ കൈയിൽ കൊടുത്തു) ബ്ലഡ് കൊടുക്കുന്ന ആ നാലുപേരുടെയും ഫോട്ടോ ഒന്നെടുത്തേ...
അവൾ ക്യാമറയുമായി പോയി അവരുടെ ഫോട്ടോ എടുത്ത് ക്യാമറ തിരികെ തന്നു
എന്താ നിങ്ങളെ തീരുമാനം...
അറിയില്ല... ആദിക്ക ഒന്നും പറയുന്നില്ല...
നീയും പറയുന്നില്ലല്ലോ...
ചിരിയോടെ നിൽക്കുന്ന അവളെ നോക്കി
കൊല്ലമെത്രയായിന്ന് വല്ല ബോധവുമുണ്ടോ രണ്ടാൾക്കും... ഇങ്ങനെ ക്യാമ്പും സംസാരോം കൊണ്ട് പോയാൽ മതിയോ...
അത്... ഇക്കാ... ഞാനെങ്ങനെ...
നിങ്ങൾ തീരുമാനിക്കുന്നെങ്കിൽ തീരുമാനിക്ക്... വയസ്സ് കൂടി വരുകയാ രണ്ടാൾക്കും... ഇനിയും ഇങ്ങനെ പരസ്പരം പറയാതെ എത്ര കാലം കൊണ്ടുപോവാനാ പ്ലാൻ...
ഇക്കാ... അത്...
നോക്ക് ഫാരീ... ഇനിയും ഇങ്ങനെ കൊണ്ടുപോയാൽ ശെരിയാവില്ല... ബിചൂന്റെ നിശ്ചയം വരെ നിങ്ങൾക്ക് സമയമുണ്ട് അത് കഴിഞ്ഞാൽ അന്ന് ഞങ്ങൾ വീട്ടിലേക്ക് വരും പറഞ്ഞില്ലെന്നു വേണ്ട...
അള്ളോഹ്... അത് ഈ ഞായറാഴ്ചയല്ലേ...
അതേ... അന്ന് നിനക്കെന്തേലും പരിപാടിയുണ്ടോ...
ഡ്യൂട്ടിയുണ്ട്...
അന്ന് ലീവ് ആക്ക്...
എന്നാലും ഇത്ര പെട്ടന്ന്...
പെട്ടന്നോ... കൊല്ലം എത്രയായിന്ന് വല്ല ബോധവുമുണ്ടോ...
അത് ഇക്കാ...
എന്തേ അവനെ ഇഷ്ടമല്ലെന്നുണ്ടോ...
അള്ളോഹ്... അതല്ല...
പിന്നെ...
പെട്ടന്ന് വീട്ടിൽ പറയാൻ
💬 Comments
View all comments