0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

കാരണമാവുന്നു... നിങ്ങൾ ജീവനെടുക്കുന്ന കൊലയാളികൾ ആകണോ ജീവൻ രക്ഷിക്കുന്ന ദൈവങ്ങൾ ആകണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം...

അതുവരെ ഏന്റെ സംസാരം ശ്രെദ്ധിച്ച ആളുകളും അവരും എന്നെ നോക്കി ചിലർ പോയി സ്ലിപ് എടുക്കുന്നതും ഫോം ഫിൽ ചെയ്യുന്നതും ഒന്ന് നോക്കി ഞാനെന്റെ ഫോം ഫിൽ ചെയ്തു

നേഴ്സിന്റെ അരികിൽ ചെന്ന് ഫിൽ ചെയ്ത ഫോം നൽകി കാത്തിരിക്കെ പേര് വിളിച്ചു തൂക്കം നോക്കി കാര്യങ്ങൾ ചോദിച്ചു ഉള്ളിലേക്ക് പോയ്കൊള്ളാൻ പറഞ്ഞു ഉള്ളിൽ ചെന്ന് ബെഡിൽ കിടന്നു ബാഗുമായി അടുത്തേക്ക് വന്ന നേഴ്സ് നോക്കി ചിരിച്ചു

കുറേ ആയല്ലോ കണ്ടിട്ട്...

(ചിരിയോടെ) ഒരു ആക്സിഡന്റ് പറ്റിയായിരുന്നു...

അതറിയാം ഞങ്ങൾ വന്നിരുന്നു കാണാൻ...

താങ്ക്സ്...

പോടാ... ഇപ്പൊ ഒക്കെ അല്ലേ...

അതൊക്കെ ഒക്കെ... ഞാനല്ലേ വരാതുള്ളൂ ബാക്കിയുള്ളൊരു വരുന്നുണ്ടല്ലോ...

അവര് കൃത്യമായി വരുന്നുണ്ട്...

സംസാരിച്ചുകൊണ്ട് കൈയിൽ കുത്തിയ സൂചിയിൽ പ്ലാസ്റ്റർ ഒട്ടിച്ചു കൈയിൽ ഒരു സ്മൈലി ബോൾ തന്നതിൽ ഞെക്കികൊണ്ട്

എവിടെ ഇയാളെ ഫ്രണ്ട്...

അവൾ വാഷ് റൂമിൽ പോയതാ ഇപ്പൊ വരും...

അവൾ ഡോർ തുറന്നു വന്ന നേഴ്സിനെ നോക്കി

ഫാരീ... ഒന്നിങ്ങോട്ട് വന്നേ...

അടുത്തേക്ക് വന്ന അവൾ എന്നെ കണ്ട് സന്തോഷത്തോടെ എന്നെ നോക്കി

ഇക്കാ... വന്നിട്ടെന്താ വിളിക്കാഞ്ഞേ...

നീ അകത്തുണ്ടെങ്കിൽ കയറുമ്പോ കാണാന് കരുതി... അല്ല ഇങ്ങനെ തന്നെ പോവുകയാണോ എന്താ പരിപാടി...

എന്ത് പരിപാടി... ഇങ്ങനെ ഒക്കെ അങ്ങ് പോണു...

അവൾ ബോൾ വാങ്ങിവെച് കൈയ്യിലെ നീഡിൽ മാറ്റി പഞ്ഞി വെച്ചു എഴുനേറ്റുകൊണ്ട്

അവൻ വിളിക്കാറില്ലേ...

(അവളുടെ മുഖത്ത് നാണം നിറഞ്ഞു) മ്മ്...

പറഞ്ഞോ...

💬 Comments

View all comments