Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]
പണിയെന്നു പറഞ്ഞുനടക്കാതെ വല്ലപ്പോഴും ദൈവ വചനങ്ങളൊക്കെ വായിക്ക് ജയിംസ്... പാപത്തിനു നീതിയായി ലഭിക്കേണ്ട കൂലി മരണമത്രേ എന്ന് റോമർ 6:23 പറയുമ്പോ. അത് വെറും ശാരീരിക മരണം അല്ല, നിത്യമരണം ആണ് എന്നാ വെളിപ്പാട് 20:11-15 ൽ പറയുന്നത്... കർത്താവേ സ്തോത്രം...
ജോസഫ് : നോക്കിയിരുന്നോ ചത്തുപോയവൾക്ക്വേണ്ടി കർത്താവ് നേരിട്ടിറങ്ങിവരും...
(ചിരിയോടെ അവരെ നോക്കി) സൃഷ്ടിയും നീയേ സംഹാരകനും നീയേ...
മാത്യു : (പ്രിയയെ നോക്കി അവൾക്കുമാത്രം കേൾക്കാൻ പാകത്തിൽ) മേടത്തിനെ യൂണിഫോമിൽ കാണാൻ നല്ല ചേലാ...
പ്രിയ അയാളെ പുച്ഛത്തോടെ നോക്കി അവർ നടന്നകന്നു കോടതി മുറ്റത്ത് അവിടെ ഇവിടെ യായി ഇരിക്കുന്ന ആളുകളെ നോക്കി ഒറ്റനോട്ടത്തിൽ മാന്യരെന്നു തോന്നുന്നവരെങ്കിലും മുഖത്ത് ക്രൂരഭാവം നിലനിൽക്കുന്നു പരസ്പരം ഫോണിൽ സംസാരിച്ചും ഒരുമിച്ച് നിന്നുസംസാരിച്ചും നിൽക്കുന്നവർക്കിടയിൽ വക്കീൽ കോട്ട് അണിഞ്ഞവരുമുണ്ട് അവരുടെ കണ്ണുകൾ ഇടയ്ക്കിടെ പ്രിയയിലേക്ക് നീളുന്നുണ്ട്
പ്രിയക്കൊപ്പം പബ്ലിക് പ്രോസിക്യുട്ടറേ കാണാൻ ചെന്നു തെളിവുകൾ നഷ്ടപ്പെടുത്തിയതിനു ചീത്തപറയുന്നതിനൊപ്പം തെളിവുകൾ ഇല്ലാത്തതിനാൽ തോൽക്കുമെന്നും തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ താൻ ഉറപ്പായും കേസ് ജയിപ്പിച്ചേനെ എന്നും അങ്ങേര് തറപ്പിച്ചു പറഞ്ഞത് തെളിവുകൾ നഷ്ടപ്പെട്ടതിനാലാവണം.
അവർ തെളിവ് നശിപ്പിച്ചതിനുള്ള തെളിവുകളും പുതിയ എഫ് ഐ ആറും പ്രിയ അയാൾക്ക് മുന്നിലേക്ക് വെച്ചെങ്കിലും
പ്രോസിക്യൂട്ടർ : ഈ തെളിവുകൾ കൊണ്ടൊരു കാര്യവുമില്ല... ഇത് നിങ്ങൾ കെട്ടിച്ചമച്ച കഥയായി മാത്രമേ കോടതി കാണൂ...
പ്രിയ : അവർ സ്ഥലം രെജിസ്റ്റർ ചെയ്തുകൊടുത്തത്തിന് രേഖയുണ്ടല്ലോ...
പ്രോസിക്യൂട്ടർ : അത് കേസ് ഒതുക്കി തീർക്കാൻ ഉള്ള കൈക്കൂലി ആണെന്ന് തെളിയിക്കാൻ രേഖകൾ ഒന്നും ഇല്ലല്ലോ... ഈ സ്ഥലം അയാൾ
💬 Comments
View all comments