Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]
മൊത്തം ഡീറ്റൈൽ പറയാൻ കഴിയുമോ...
ഭക്ഷണം കഴിച്ച് വണ്ടിയിൽ കയറി കോടതിയിലേക്ക് പോവും വഴി അവർ കേസ് ഡീറ്റയിൽ പറയാൻ തുടങ്ങി കോടതിയിൽ എത്തി
പ്രിയ : നിങ്ങൾ ഇരുന്നു ബോറടിക്കണ്ട കേസ് കഴിയുമ്പോ ഞാൻ വിളിക്കാം അപ്പൊ വന്നാൽ മതി
വേണ്ട കേസ് നടക്കുന്നത് കാണാമല്ലോ...
ഞങ്ങൾ വരാന്തയിൽ ജയിംസ് തയ്യാറാക്കിയ പുതിയ എഫ് ഐ ആർ വായിച്ചുകൊണ്ടിരിക്കെ നാൽപതിനു മേൽ പ്രായമുള്ള സ്ത്രീയും പുരുഷനും പതിനഞ്ചിനു മേൽ പ്രായമുള്ള പെൺകുട്ടിയും അരികിലേക്ക് വരുന്നത് നോക്കി ടെൻഷൻ ആവുന്ന പ്രിയയുടെ കൈയിൽ പിടിച്ച് അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് "ടെൻഷനാവണ്ട നോർമലായി നിൽക്ക്" അപ്പോയെക്കും അവർ ഞങ്ങൾക്കരികിൽ എത്തി
അയാൾ : മേഡം... കേസ് നമ്മൾ ജയിക്കില്ലേ...
പ്രിയ എന്ത് പറയണമെന്നറിയാതെ തല കുനിച്ചു നിൽക്കെ ജയിംസിന്റെയും തല കുനിഞ്ഞു
ഇന്ന് ഈ കോടതിയിൽ വെച്ച് നിങ്ങളെ മോൾക്ക് നീതി കിട്ടും... നിങ്ങളെ മകളെ കൊന്നവർ ഈ കോടതി വിട്ട് വന്ന പോലെ തിരിച്ചുപോകില്ല...
പ്രിയയും ജയിംസും തല ഉയർത്തി എന്നെ നോക്കി
പെട്ടന്ന് പ്രിയയുടെ മുഖം വലിഞ്ഞു മുറുകുന്നത് ശ്രെധിച്ചവൾ നോക്കുന്ന ഭാഗത്തേക്ക് നോക്കി വിലങ്ങണിയിച്ച രണ്ടുപേരെ പോലീസുകാർ കൊണ്ടുവരുന്നു അവർക്ക് പിറകെ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമുണ്ട് ആരുടെ മുഖത്തും ടെൻഷനില്ല
അവരാണോ...
പ്രിയ : മ്മ്...
അവരെ ശെരിക്കും നോക്കി അരികിലെത്തിയ അവർ പുച്ഛത്തോടെ പ്രിയയെയും ജയിംസിനെയും നോക്കി
മാത്യു : നിന്റെ മേഡം ഞങ്ങളെമക്കളേ തൂക്കി കൊല്ലുമോ ജയിംസേ...
ചിരിയോടെ അവരെ നോക്കി ജയിയിംസിന് നേരെ തിരിഞ്ഞു
എപ്പോഴും പോലീസ്
💬 Comments
View all comments