0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

ഞാൻ അങ്ങോട്ട് ചെല്ലട്ടെ... കാത്തിരിക്കുന്നുണ്ടാവും...

ചെല്ല്... അതികം ഉറക്കം കളയണ്ട...

മ്മ്...

നൂറയുടെ മുറിയിലേക്ക് നടക്കേ മുറിക്ക് പുറത്ത് ചുവരിൽ ചാരി കൈയിലേക്ക് നോക്കി നിക്കുന്ന അവളെ ദൂരെനിന്നും കണ്ടു

എന്തേ പുറത്ത് നിൽക്കുന്നെ

ഹാൻഡിൽ പിടിച്ചാൽ മെഹന്തി പോവും

അവളെ കൂട്ടി റൂഫിലേക്ക് നടന്നു

തളിഞ്ഞ ആകാശത്ത് തെളിഞ്ഞു നിൽക്കുന്ന പൂർണ ചന്ദ്രനും നക്ഷത്രങ്ങളും നോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്ന അവളെ ഒന്ന് നോക്കി ചാരിയിരുന്ന് ആകാശം നോക്കിയിരുന്നു

മജ്നൂ...

മ്മ്...

എന്ത് ഭംഗിയാ ആകാശം കാണാനല്ലേ...

മ്മ്...

എന്തേ... ബോറാവുന്നുണ്ടോ...

ഹേയ്...

മജ്നൂ...

മ്മ്...

ഞാനൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞില്ലേ...

മ്മ്...

ഖാലിദിനെ പറ്റി എന്താ നിന്റെ അഭിപ്രായം...

ഖാലിതിനെന്താ... നല്ല സ്വഭാവമാണ്... നല്ല സ്നേഹവുമാണ്...

മ്മ്... മജ്നൂ... ഖാലിദ് ഗേ ആണ്... അവന് ലണ്ടനിൽ ഒരു പാട്ണറുണ്ട്...

വിശ്വാസം വരാതെ അവളെ നോക്കി

സത്യം... മജ്നൂ...

നിനക്കെങ്ങനെ അറിയാം...

ഖാലിദ് പറഞ്ഞു...

എപ്പോ...

ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയം...

അപ്പൊ നിങ്ങൾ തമ്മിൽ...

കുട്ടികൾ വേണമെന്ന് കരുതി ഞങ്ങൾ... ഞാൻ ഗർഭിണിയാവാത്തത് കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ പോയി കാണിച്ചു അപ്പോഴാണ് എനിക്ക്‌ പ്രശ്നമുണ്ടെന്നറിയുന്നത്...

നീയെന്താ നൂറ ഒഴിവാക്കി വേറൊരു ബന്ധം നോക്കാഞ്ഞത്...

ഞങ്ങൾ തമ്മിൽ അറ്റാച്ച് മെന്റ് ആദ്യമേ ഇല്ല...

പിന്നെന്താ പ്രശ്നം...

ഞാൻ ഈ കാരണം പറഞ്ഞു ഖാലിദിനെ ഒഴിവാക്കിയാൽ ഖാലിദ് ബാബ മാമ എല്ലാർക്കും അത് നാണക്കേടാവും... നിനക്കറിയാലോ ഖാലിദ് ഹാദി റാഷിദിന്റെ ഒറ്റ മോൻ ആണ്... പല രാജ്യങ്ങളിലയുള്ള ബിസിനസുകൾ നോക്കി നടത്തുന്ന ബിസിനസുകാരൻ, ഒരുകാലത്ത് മന്ത്രി സ്ഥാനതിരുന്ന

💬 Comments

View all comments