Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ഷെയ്ഖ് ഹാദി റാഷിദിന്റെ പരമ്പര്യം നിലനിർത്താനുള്ള ഒരേയൊരു അവകാശി... അവൻ ഒരു ഗേ ആണെന്ന് ഞാൻ എത്ര പതിയെ പറഞ്ഞാലും അത് ലോകം മുഴുവനും അറിയും... ഖാലിതദ് ബാബ മാമ സഹോദരിമാർ എല്ലാവർക്കും നാണക്കേടാവും... ഗേ ആണെങ്കിലും നല്ല മനസാണവന്... എന്നെ ഒഴിവാക്കാൻ അവനോട് പറഞ്ഞാൽ അവൻ എന്നെ ഒഴിവാക്കും പക്ഷേ എനിക്ക് പകരം വരുന്നവൾ ഒരിക്കലും ഇത് രഹസ്യമായി വെക്കില്ല... മാത്രമല്ല ഏന്റെ ഉള്ളിൽ എനിക്കൊരിക്കലും നേടാൻ കഴിയാതൊരു പ്രണയമുണ്ട്...
മ്മ്...
മജ്നൂ...
മ്മ്...
സ്നേഹനൂലിന്നാൽ വരിഞ്ഞുകെട്ടി സ്വർണകൂട്ടിലടക്കപ്പെട്ട ഒരു പക്ഷിയുടെ അവസ്ഥയാണെനിക്ക്... കൂട്ടിനായി ആരുമില്ല... ജോലിക്കാരികളോട് കൂട്ട് കൂടാൻ ഞാൻ ഒരുപാട് നോക്കി ചിരിച്ചു സംസാരിക്കുമെങ്കിലും അവരെന്നെ യജമാനിയായി മാത്രം കാണുന്നുള്ളൂ... അബ്ദുല്ല സംസാരിക്കും എങ്കിലും അബ്ദുള്ളയും എന്നെ യജമാനിയായി മാത്രം കാണും... എന്നോട് ആരും ഒരിക്കൽ പോലും ദേഷ്യപ്പെട്ടിട്ടില്ല സ്വാതന്ത്രത്തോടെ സംസാരിച്ചിട്ടില്ല... ഞാനൊറ്റപെട്ടു പോയി മജ്നൂ...
എന്ത് പറയണമെന്നറിയാതെ ഒരുനിമിഷം പകച്ചെങ്കിലും
നൂറാ... നീ ഒറ്റയ്ക്കല്ല നിന്റെ കൂടെ ഞാനുണ്ട് ബാബയും മാമയും ഏന്റെ കുടുംബം മുഴുവനുമുണ്ട്...
അവളെനെ നോക്കി
എന്താ നൂറാ...
മ്ഹും...
ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടിനിന്നു
മജ്നൂ...
മ്മ്...
ബാബ പറഞ്ഞ കാര്യം ആലോചിച്ചോ...
മ്മ്...
എന്താ... തീരുമാനം...
ചെയ്യണം നൂറാ... അർത്ഥമറിയാതെ വിളിച്ചു തുടങ്ങിയതാണെങ്കിലും ഒരു മകനോടുള്ള സ്നേഹമാണ് ബാബയും മാമയും എനിക്ക് തരുന്നത് ബാബയോട് പറ്റില്ലെന്ന് പറയാൻ കഴിയില്ല...
അപ്പൊ ബിസിനസിന്റെ തിരക്കിലേക്ക് നീ പോവുമല്ലേ... ഞാൻ വീണ്ടുമൊറ്റയ്ക്ക് (അവളുടെ ശബ്ദമിടറി)
ഞാൻ എവിടെയും പോവില്ല... നിന്റെ കൂടെയുണ്ടാവും...
അപ്പൊ ജിസിസിയിലെ ബിസിനസ്...
അത് ചെന്ന്
💬 Comments
View all comments