0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

നോക്കിയാൽ പോരേ... ബാക്കി കാര്യങ്ങൾ ഖത്തറിലിരുന്നു ചെയ്യാൻ പറ്റുന്നതല്ലേ ഉള്ളൂ...

മ്മ്... അവിടെ എല്ലായിടത്തും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു ബാബക്ക് സംശയമുണ്ട് അത് ശെരിയായാൽ മൊത്തം ബിസിനസ് ഏറ്റെടുക്കാൻ പറയുമോ എന്നാ ഏന്റെ പേടി...

(ചിരിയോടെ)എന്താ നൂറാ... ബിസിനസെല്ലാം കൈവിട്ടുപോവുമെന്ന പേടിയാണോ...

ആ പേടി എനിക്കില്ല ഏന്റെ ഷെയർ കൂടെ നിനക്ക് തന്നേക്കാനും മടിയില്ല... എല്ലാം തകർന്നാലും നീ ഇവിടെ കൊണ്ടുവന്ന് നിന്റെ വീട്ടിൽ ഇത്തിരി സ്ഥലവും നിന്റെ മനസിൽ ഇപ്പോയുള്ള ഇഷ്ടവും തന്നാൽ ഞാൻ ഹാപ്പിയാ...

കൊട്ടാരത്തിൽ നിന്നും കുടിലിലേക്ക്...

മജ്നൂ...

മ്മ്...

ഒന്നൂല്ല...

മ്മ്...

ഞാൻ നിന്റെ മടിയിൽ കിടന്നോട്ടെ...

ഒന്നും പറയാതെ അവളെ മടിയിലേക്ക് കിടത്തി തലയിൽ തലോടികൊടുക്കേ അവൾ മലർന്നു മുഖത്തേക്ക് നോക്കി കിടന്നു

നൂറാ...

മ്മ്...

ഞാൻ ഒരു കാര്യം പറയട്ടെ...

മ്മ്...

കരയരുത്...

പറയണ്ട...

അതെന്താ...

എനിക്കിപ്പോ സങ്കടപെടണ്ട...

നൂറാ... പറഞ്ഞേ പറ്റൂ...

എനിക്ക് കേൾക്കണ്ട...

നീ സുന്ദരിയാണ് നൂറാ... നിന്റെ പുറത്ത് കാണുന്ന ഈ തൊലിവെളുപ്പും ജ്വലിക്കുന്ന സൗന്ദര്യത്തിനും മേലേ നിന്റെ ഉള്ളിൽ നീ ഏറെ സുന്ദരിയാണ്...

നിനക്കിഷ്ടമല്ലേ...

മ്മ്... നിനെ ഇഷ്ടപെടാതിരിക്കാൻ ആർക്ക് കഴിയും...

നിനക്കിഷ്ടമാണല്ലോ അത് മതി...

നൂറാ... നിനക്ക് ടീച്ചിങ് ജോബ് അത്ര ഇഷ്ടമായത് കൊണ്ടാണോ നീ ചെയ്യുന്നത്...

ഇഷ്ടമാണ് പിന്നെ ടെൻഷന് നല്ല റിലീഫ് ഉണ്ടാവും...

മ്മ്... അത്രക്ക് പാഷൻ ഇല്ലെങ്കിൽ ജോലി ഒഴിവാക്കിയാലോ...

ടീച്ചിങ് പ്രൊഫഷൻ ഇഷ്ടമല്ലേ...

അതല്ല... ബാബ പറഞ്ഞപോലെ ജിസിസിയിലെ ബിസിനസ് മൊത്തം മാനേജ് ചെയ്യാൻ നീ കൂടെ ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നി...

മ്മ്...

എന്തേ...

💬 Comments

View all comments