Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ജോലി ഒഴിവാക്കാം...
പിന്നെ ഇവിടെ കൂടെ ചെറിയ പരിപാടികൾ തുടങ്ങണമെന്നുണ്ട്... ഞാൻ അവരോട് സംസാരിച്ചിട്ടില്ല...
എന്തിനായാലും ഞാനുണ്ട് കൂടെ...
മജ്നൂ...
മ്മ്...
നിനക്കെന്താ വേണ്ടേ...
എന്ത്...
ഞാൻ ഇപ്പൊ അത്രക്ക് ഹാപ്പിയാ... ഈ സന്തോഷം നീ തന്നതാ... പകരം ഞാൻ നിനക്കെന്താ തരണ്ടേ...
നീ സന്തോഷമായിരുന്നാൽ മതി...
മജ്നൂ...
മ്മ്...
നിനക്കൊരു കാര്യമറിയുമോ...
എന്തേ...
ഓർമയിൽ ആദ്യമയാണ് ഞാനൊരാളുടെ മടിയിൽ കിടക്കുന്നത്... ഏന്റെ മുഖത്തും കൈയിലും ഒക്കെ ഏന്റെ ഓർമയിൽ ആണായിട്ട് നീ മാത്രമാണ് തൊട്ടത്...
അപ്പൊ... ഖാലിദ്...
ഞങ്ങൾ കുഞ്ഞിന് വേണ്ടി മാത്രമായിരുന്നു...
അത് വിട്... അപ്പൊ നീ ബിസിനസ് ഏറ്റെടുക്കാൻ പോകുന്ന വിവരം ഞാൻ ബാബയോട് പറയുമെ...
ഞാനോ... അത് ശെരിയാവില്ല... നീ തന്നെ ഏറ്റെടുത്താൽ മതി എനിക്ക് ബിസിനസ് ശെരിയാവില്ല ഞാൻ കൂടെ നിൽക്കാം എന്നല്ലാതെ ഏറ്റെടുത്തു നടത്താനൊന്നും എന്നെകൊണ്ട് പറ്റില്ല...
ഏന്റെ നൂറാ...
സന്തോഷത്തോടെ മുഖത്തേക്ക് നോക്കി
അതെ...
നീ മുന്നിൽ നിന്നാൽ മതി ചെയ്യാനുള്ളതൊക്കെ ഞാൻ ചെയ്തോളാം ഡ്രൈവറായും പി എ ആയും ഞാൻ കൂടെ ഉണ്ടാവും...
അത് ശെരിയാവില്ല മജ്നൂ എനിക്ക് ബിസിനസിനെ പറ്റി ഒന്നുമറിയില്ല... നീ തന്നെ ഏറ്റെടുത്തു നടത്തിക്കോ നീ പറയുന്നത് ചെയ്യാൻ ഞാൻ നിന്റെ കൂടെയുണ്ടാവും...
നൂറാ... നീ വെറും ഭ്രാന്തി ആവല്ലേ... ആത്തിമി ഗ്രൂപ്പ് ജിസിസി ഹെഡ് എന്നാൽ അതിന്റെ സ്റ്റാന്റേർഡ്...
മജ്നൂ... വേണ്ട... ഈ സ്റ്റാന്റെർഡും സുഖസൗകര്യങ്ങളും ഒന്നും എനിക്ക് വലിയ താല്പര്യമില്ല... എനിക്കിപ്പോ എന്തും തുറന്നുപറയാൻ നീ കൂടെയുണ്ട് അത് മതി... ഇനി ഒരു ഭാരവും ഏന്റെ തലയിൽ വെച്ചുതരല്ലേ...
💬 Comments
View all comments