Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
മജ്നൂ നീ പറഞ്ഞാൽ എനിക്ക് ഇഷ്ടമില്ലെങ്കിലും ഞാൻ സമ്മതിക്കും...
ഇതിനെപറ്റി ചിന്തിക്കാൻ തുടങ്ങിയപ്പോ ഏന്റെ മനസിൽ തോന്നിയ കാര്യം ഞാൻ പറഞ്ഞെന്നെ ഉള്ളൂ... നിനക്കിഷ്ടമല്ലെങ്കിൽ അത് വിട്ടേക്ക്...
മ്മ്... വീടിന്റെ പണി കഴിയാൻ എത്ര സമയമാവും...
ഇതേ സ്പീഡിൽ ചെയ്യുകയാണെങ്കിൽ പെട്ടന്ന് കഴിയും എന്ന് കരുതാം... ഇപ്പൊ ബേസ്മെന്റ് ഏകദേശം മുഴുവനായും കഴിഞ്ഞു ഇപ്പൊ പെയിന്റിംഗ് ആണ് ഗ്രൗണ്ട് ലെവലിൽ പണി പാതിഭാഗമായി ഫസ്റ്റ് ഫ്ലോർ ലിന്റൽ കഴിഞ്ഞു മുകളിലേക്കുള്ളത് തുടങ്ങി സെക്കൻഡ് ഫ്ലോർ പണി തുടങ്ങുമ്പോയേക്കും ഗ്രൗണ്ട് ഫ്ലോർ പണി കഴിയും അത് കഴിഞ്ഞാൽ ഫസ്റ്റ് ഫ്ലോറും പണി തുടങ്ങും സെക്കൻഡ് ഫ്ലോർ സ്ലാബ് ഇട്ട് തേക്കുന്ന ടൈം കൊണ്ട് ഫസ്റ്റ് ഫ്ലോർ പണി കഴിയുമായിരിക്കും...
നിനക്ക് ഒരുപാട് ആളുകളൊക്കെ ഉള്ളതല്ലേ ഒരു മജിലിസ്കൂടെ ഉണ്ടാക്കരുതോ... ഒരു ലിവിങ്ഹാളും വാഷ് റൂമും ഡൈനിങ് ഏരിയയും മാത്രം ഉണ്ടാക്കിയാൽ ചെറിയ പാർട്ടികളൊക്കെ അവിടെ നടത്തുകയും ചെയ്യാം എല്ലാരെയും വീടിനകത്ത് കയറ്റുകയും വേണ്ട ആരെയും പുറത്തിരുത്തി എന്ന തോന്നലും വേണ്ട...
മ്മ്... ഉപ്പാനോട് ചോദിക്കട്ടെ സമ്മതിച്ചാൽ അങ്ങനെ ചെയ്യാം...
വീട് പണി കഴിഞ്ഞ ശേഷം വരുമ്പോ എന്നെ നിങ്ങളുടെ വീട്ടിൽ താമസിപ്പിക്കില്ലേ...
ഏന്റെ നൂറാ... ഏന്റെ വീട് നീ കണ്ടതല്ലേ... രണ്ട് കുഞ്ഞു ബെഡ് റൂമും ഒരു ഹാളും അടുക്കളയും രണ്ട് കോലയും രണ്ട് ബെഡ്റൂമിലും പുറത്തും ഓരോ ബാത്രൂംമും മൊത്തമായി നിന്റെ വീട്ടിൽ ഏന്റെ മുറിയുടെ അത്രയുമേ ഉള്ളൂ... അവിടെ നിങ്ങളെ എങ്ങനെ നിർത്താനാണ് അതാ ഞാൻ വീട്ടിലേക്ക് കൊണ്ടുപോവാത്തത്... അഫിയുടെ വീട്ടിൽ നിർത്താം എന്ന് കരുതിയാൽ
💬 Comments
View all comments