0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

എപ്പോ...

ഉത്സവത്തിനെന്തായാലും വരാം...

ലക്ഷ്മി ചേച്ചിയെയും കൊണ്ടുവരുമോ... ഇതുവരെ ലക്ഷ്മി ചേച്ചിയെ കാണിച്ചുതന്നില്ല...

ലക്ഷ്മി ചേച്ചി മാത്രമല്ല വേറെ മൂന്ന്ചേച്ചിമാരു കൂടെയുണ്ട് ഒപ്പം ഇത്തയും ഉപ്പയും ഉമ്മയും ചേട്ടന്മാരും എല്ലാരും വരും ഏന്റെ രാജകുമാരിയെ കാണാൻ...

സത്യം...

മഹാദേവനാണെസത്യം... സന്തോഷമായോ...

മ്മ്...

എങ്കിൽ ഇപ്പൊ ചേട്ടൻ പോയിട്ട് വരാം...

മ്മ്... എപ്പോഴാ പോവുന്നെ...

നാളെ...

അവൾ ചിരിയോടെ തലയാട്ടി

നൂറയെ എടുത്ത് കർണന്റെ മേലേ കയറ്റി അവൾക്ക് പിറകിൽ കയറി എല്ലാരോടും യാത്രപറഞ്ഞവിടെനിന്നും നീങ്ങി അല്പം അകലെ അരുവിക്കരയോടടുത്തായി എത്തുമ്പോ ചിതറി നടന്നു പുല്ല് തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന കാട്ടുപോത്തിന്റെ കൂട്ടത്തെയും മാൻ കൂട്ടത്തെയും കാണെ തോളിൽ നിന്നും റൈഫിൾ എടുത്തു നൂറയുടെ കൈയിൽ പിടിപ്പിച്ചു അവളുടെ തോളിൽ മുട്ടിച്ചു എയിം ചെയ്തു പിടിച്ച മാനിനു മേലേക്ക് മരത്തിനു മുകളിൽ നിന്നും ചാടിവീണ പുള്ളി പുലിയെ കണ്ട ഭയത്തിൽ മൃഗങ്ങളൊന്നാകെ പരക്കം പായാൻ തുടങ്ങി നിലാവിവിന്റെ വെളിച്ചത്തിൽ ഇതെല്ലാം കണ്ട് ഞെട്ടി നിൽക്കുന്ന നൂറയുടെ കൈ റൈഫിൾ ഉറപ്പിച്ചു പിടിപ്പിച്ച് ട്രികർ വലിച്ചു വെടിയൊച്ച കേട്ട മൃഗങ്ങൾ വർധിച്ച ഭയത്തോടെ ഓടിയാകലുമ്പോ താൻ കഴുത്തിൽ കടിച്ചു ജീവനെടുത്തുകൊണ്ടിരിക്കുന്ന മാനിനെ വലിച്ചുകൊണ്ട് പുലിയും ഓടി അകലെ നിലത്ത് വീണു പിടയുന്ന മാനിനരികിലേക്ക് ചെന്നു കർണനുമേൽനിന്നും ചാടിയിറങ്ങി ഒരുപാട് നോവ് സഹിക്കാൻ വിടാതെ നിലത്തു പിടയുന്നവന്റെ കഴുത്തിൽ മുതുകിലെ കത്തി എടുത്തറുത്തു

അർജുന്റെ മുതുകിൽ കെട്ടിവെച്ചു അരുവിയിൽ നിന്നും കത്തിയും കയ്യും കഴുകി കർണന്റെ പുറത്ത് കയറി ബാങ്ക്‌ളാവിലേക്ക് തിരിച്ചു

നിനക്ക് നല്ല ലക്ക് ആണ് നൂറാ കാത്തിരിക്കുക പോലും ചെയ്യേണ്ടിവന്നില്ലല്ലോ...

ശെരിക്കും ഇപ്പൊ ഞാൻ ലാക്കിയാണെന്ന് എനിക്കും തോന്നുന്നുണ്ട് അതിവിടെ കാത്തിരിക്കേണ്ടി വരാത്തത് കൊണ്ടല്ല നിനെ കിട്ടിയത് കൊണ്ടാണെന്നു മാത്രം...

വരും വഴിയിൽ വെടിയൊച്ച കേട്ടതിനാൽ അരുവിക്കരികിലേക്ക് വരാതെ നിൽക്കുന്ന കാട്ടാന കൂട്ടതെ കണ്ടനൂറ ഏന്റെ കൈയിൽ പിടിച്ചു

പേടിക്കണ്ട നൂറാ... അവരൊന്നും ചെയ്യില്ല... ഞാൻ ഭക്ഷണത്തിനുവേണ്ടി മാത്രമേ മൃഗങ്ങളെ കൊല്ലൂ എന്നവർക്കറിയാം...

പറഞ്ഞത് വിശ്വാസം വരാത്തപോലെ എന്നെ നോക്കി

മൃഗങ്ങൾക്കതൊക്കെ മനസ്സിലാകുമോ...

മനുഷ്യരേക്കാൾ നന്നായി

അവയെ കടന്നു

💬 Comments

View all comments