0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

പോണമെന്നു നിർബന്ധമില്ല എന്നോട് സംസാരിച്ചിരുന്നാൽ ഞാൻ ഹാപ്പിയാണ്...

അപ്പൊ നീ വരുന്നില്ലേ...

വരുന്നു...

മ്മ്...

മജ്നൂ...

മ്മ്...

നിന്റെ സ്‌ട്രെസ്സിനിടക്ക് ഞാൻ നിനെ ഏന്റെ ആഗ്രഹങ്ങൾ പറഞ്ഞു വല്ലാതെ ബുദ്ധിമുട്ടിക്കുന്നോ...

എന്തേ അങ്ങനെ തോന്നാൻ...

ഞാൻ നിനക്ക് ഭാരമാവുമോ എന്നൊരു പേടി...

ഏന്റെ ഉത്തരമെന്തായിരിക്കും എന്നറിയാനുള്ള ആകാംഷയോടെ നിലാവിൽ തിളങ്ങുന്ന കണ്ണുകളാൽ അവളെനെ നോക്കി കിടക്കെ

എന്നാൽ അങ്ങനെ ഒരു പേടി വേണ്ട... നിനെ തോളിൽ ചുമന്നോണ്ട് നടക്കേണ്ടി വന്നാലും നീ എനിക്കൊരു ഭാരമാവില്ല മതിയോ...

അവളുടെ കണ്ണിൽ കണ്ണുനീര് പൊടിഞ്ഞു

കരയാതെ നൂറാ... എനിക്കീ ലോകത്ത് ഏറ്റവും ഇഷ്ടമല്ലാത്തത് കണ്ണീരാണ്... ഏന്റെ കൈയിൽ അകപ്പെട്ടു പിടഞ്ഞ ഓരോ ജീവിതത്തിനു പിറകിലും ഓരോ കണ്ണീരിന്റെ കഥയുണ്ട്... നൂറാ...

സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ...

മ്മ്... ഉറങ്ങണ്ടേ നിനക്ക്...

ഉറക്കം വരുന്നില്ല... നിന്റെ മടിയിൽ ഇങ്ങനെ കിടക്കുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു...

അവളുടെ തലയിൽ തലോടി

ഇങ്ങനെ ഉറക്കമൊഴിച്ചാൽ നാളെ ക്ഷീണമാവും...

ഉറക്കം വരുന്നില്ല മജ്നൂ...

മ്മ്... സംസാരിക്കാതെ കണ്ണടച്ചു കിടക്ക് ഉറക്കം വന്നോളും...

ഇങ്ങനെയോ... അപ്പൊ നിനക്കുറങ്ങണ്ടേ...

ഞാനുറങ്ങിക്കൊള്ളാം നീ ഉറങ്ങാൻ നോക്ക്...

മുഖത്തേക്ക് നോക്കുന്ന അവളെ നോക്കി

എന്തേ താരാട്ടു പാടിത്തരണോ...

പാടുമോ...

മ്മ്... കണ്ണടച്ച് കിടക്ക്...

അവൾ കണ്ണടച്ചു

ഹസ്ബീ റബീ ജല്ലള്ളാ...

മാഫീ ഹൽബീ ഹൈറുള്ളാ...

നൂറ് മുഹമ്മദ് സല്ലള്ളാ...

ഹക്ക് ലാ ഇലാഹ ഇല്ലള്ളാഹ്...

കണ്ണുതുറന്ന് എന്നെ നോക്കികിടക്കുന്ന അവളെ കണ്ട് അവളുടെ തല കോരിയെടുത്ത് മുഖം നെഞ്ചിലൊളിപ്പിച്ചു പാടാൻ തുടങ്ങേ അവളുടെ മുതുകിൽ കൈ തട്ടിക്കൊണ്ടിരുന്നു

ശബ്ദം വരാതെ നീട്ടി

💬 Comments

View all comments