0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

എന്തെങ്കിലും എതിർപ്പുണ്ടോ...

പരസ്പരമുള്ള സംസാരം നിർത്തി

രാമൻ : ഞങ്ങൾക്കും സമ്മതം...

നിശ്ചയ കുറിപ്പ് വായിച്ച ശേഷം പൂജാരി തട്ട് മാറ്റാൻ പറഞ്ഞു തട്ട് മാറ്റി കഴിഞ്ഞ പിറകെ ചെക്കന്മാർ ബിച്ചുവിനെയും കുറച്ച് പെൺപിള്ളാര് അമയയെയും അങ്ങോട്ട് കൊണ്ടുവന്നു ബിച്ചു ലക്ഷ്മിയുടെയും എന്റെയും കാലുതൊട്ടു വണങ്ങി അമയ സാവിത്രിയേച്ചിയുടെയും രാമേട്ടന്റെയും വലിയമ്മാവന്മാരുടെയും കാലുതൊട്ടുവണങ്ങി ലെച്ചുവും സാവിത്രിയേച്ചുയും അവർക്ക് നേരെ നീട്ടിയ ബോക്സിൽ നിന്നും മോതിരം കയ്യിലെടുത്തു പരസ്പരം അണിയിച്ചു

ഭക്ഷണം കഴിച്ച പിറകെ കപ്പൽ കരയിലേക്ക് തിരിഞ്ഞു ചുറ്റും നിർത്തിയ ഫിഷിങ് ബോട്ടുകളിലേക്ക് ആളുകളെ കയറ്റി വന്ന വഴിയേ തിരികെ വീട്ടിലെത്തി എല്ലാരും പിരിയാൻ തുടങ്ങേ അഫി ബാബക്കടുത്ത് ചെന്ന് നൂറയെ ഒരു ദിവസത്തേക്ക് അവളുടെ കൂടെ വിടാൻ സമ്മതം വാങ്ങി

എല്ലാരും പിരിയേ അനുവിനെ അടുത്ത് വിളിച്ചു

നാളെ പോയി എന്തൊക്കെയാ പർച്ചേഴ്സ് ഉള്ളതെന്നുവെച്ചാൽ വാങ്ങിക്കോ... ഡ്യൂട്ടിക്ക് യൂണിഫോം ഉണ്ട് അതുകൊണ്ട് അതികം ഡ്രെസ്സൊന്നും ആവശ്യമില്ല... കുറച്ച് ബീഫും പുഴമീനും ബേക്കറിയും എല്ലാം മതി എല്ലാം അവിടെ കിട്ടുമെടാ പിന്നെ വെറുതെ ഇവിടുന്നു കെട്ടിവലിച്ചു പോവണ്ടല്ലോ...

മ്മ്...

നാളെ വേണോങ്കിൽ ആമിയെ പോയൊന്നു കണ്ടോ... മറ്റന്നാൾ ചിലപ്പോ സമയം കിട്ടില്ല...

മ്മ്...

ടെൻഷനുണ്ടോ...

ഹേയ്...

ടെൻഷനൊന്നും വേണ്ട...

മ്മ്... ആമിയുടെ കാര്യം...

ശെരിയാക്കാടാ... അവർ ഹോസ്പിറ്റലിൽനിന്ന് വന്ന ശേഷം ഞാനവരോട് സംസാരിക്കാം... നിങ്ങൾ തമ്മിൽ പ്രേമമാണെന്നല്ല അവളെ നിനക്ക് പറഞ്ഞുവെക്കാൻ ചോദിക്കാം...

താങ്ക്സ് ഇക്കാ...

പോടാ...

ബൈക്ക് എടുത്ത് കറങ്ങാൻ നിൽക്കണ്ട വണ്ടിയെടുത്തോ... കൈയിൽ പൈസയുണ്ടോ...

ഉണ്ട്...

അരയിൽ നിന്നും പേഴ്‌സ് എടുത്തു അതിലുള്ള പൈസയെടുത്ത്

💬 Comments

View all comments