Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
അവനുനേരെ നീട്ടി
ഇത് വെച്ചോ...
വേണ്ട ഏന്റെ കയ്യിലുണ്ട്...
ആയിക്കോട്ടെ ഇത് കൈയിൽ വെച്ചോ...
അവളേം കൂട്ടി പ്രശ്നമുള്ള സ്ഥലത്തേക്കൊന്നും പോയേക്കരുത്...
ശെരി...
ഏകദേശം എല്ലാരും പോയി
ഞങ്ങളും വീട്ടുകാരും മാത്രം ബാക്കിയുള്ളൂ
ഉമ്മ : എന്നാലും സുഹൈലെവിടെ പോയി... നിശ്ചയത്തിന് പോലും വരാതെ എന്ത് പണിയാ അവൻ കാണിച്ചേ...
ബിച്ചു : അവൻ ഡൽഹിയിൽ പോയവിടെ പെട്ടുപോയത് കൊണ്ടാ... നിശ്ചയമല്ലേ ഉമ്മാ കല്യാണം ബാക്കിയില്ലേ...
ഉമ്മ : എന്തായാലും ഒന്നിന്റെ കാര്യത്തിൽ തീരുമാനമായല്ലോ... ഇനി ഇതുങ്ങളൊക്കെ എപ്പോഴാണോ...
അങ്ങനെ നല്ലതെന്തേലും ചോദിക്ക് എല്ലാരും പെട്ടന്ന് റെഡിയായി വന്നാൽ ഇന്ന് നമുക്കൊരു പെണ്ണുകാണല് കൂടെ നടത്താം...
ഉമ്മ : (സന്തോഷത്തോടെ അഫിയെ നോക്കി) അപ്പൊ വീട് പണി കഴിയാൻ കാക്കുന്നില്ലേ...
അതിനെനിക്കല്ല ഇവനാ... (ആദിയെ ചൂണ്ടി)
ഞെട്ടി നിൽക്കുന്ന അവനെ നോക്കി
എന്താടാ...
അത്... എനിക്കിപ്പോ കല്യാണം...
മൊഴിതിക്ക : അതെന്താ ഇവൻ നിനെക്കാളും ഇളയതല്ലേ അവനടുത്ത മാസം കല്യാണമാ...
അച്ചായൻ : ഇനി എപ്പോ പിന്നെ എന്നാ... മൂക്കിൽ പല്ല് വരാറായി...
കുട്ടിയെ ഞാൻ കണ്ടു എനിക്കിഷ്ടായി നിന്നെ അവൾക്ക് കാണിച്ചുകൊടുത്തു അവൾക്കിഷ്ടമായി അവൾക്ക് ഞാൻ വാക്ക് കൊടുത്തു ഞാൻ പറഞ്ഞാൽ നീ കെട്ടുമോ ഇല്ലയോ അത് മാത്രമറിഞ്ഞാൽ മതി എനിക്ക്...
കെട്ടും... (മനസ് മുറിഞ്ഞ നിൽപ്പിലും ഒട്ടും ആലോചിക്കാതെ അവൻ മറുപടി പറഞ്ഞു)
എന്നാ പെട്ടന്നായിക്കോട്ടെ ആർക്കേലും ബാത്റൂമിലോ മറ്റോ പോവാനുണ്ടേൽ പെട്ടന്ന് പോയി വന്നോ...
ചടപടെന്ന് എല്ലാരും റെഡിയാവാൻ പോയതും അഫി ഏന്റെ അടുത്തേക്ക് വന്നു
ഇക്കാ...
മ്മ്...
എന്ത് പണിയാ കാണിച്ചേ...
💬 Comments
View all comments