0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

ആദിക്കാക്ക് ഫാരിയെ ഇഷ്ടാന്ന് ഇക്കാക്ക് അറിയില്ലേ...

അവളെ ഇഷ്ടാന്നവൻ നിന്നോട് പറഞ്ഞോ...

പറഞ്ഞില്ലെങ്കിലും എനിക്കറിയാം ഇക്കാക്കുമറിയാം...

പറയാതെ എനിക്കെങ്ങനെ അറിയാനാ...

ഇഷ്ടമല്ലേൽ അവരെ അടുക്കാൻ സമ്മതിക്കാതിരുന്നാൽ പോരായിരുന്നോ... ഞാൻ ചോദിച്ചോട്ടെ ഞങ്ങളെ ഒരാളെ ഒഴിവാക്കി വേറൊരാളെ കല്യാണം കഴിക്കാൻ പറഞ്ഞാൽ ഇക്കാക്ക് എങ്ങനെ ഉണ്ടാവും... ഇത് തെറ്റാണിക്കാ...

എന്നോട് അവൻ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല... അതുകൊണ്ട് എനിക്കതിൽ ഒരു മോശവും തോന്നുന്നുമില്ല... ഞാൻ ആ കുട്ടിക്കും അവളുടെ വീട്ടുകാർക്കും വാക്ക് കൊടുത്തു... കൊടുത്ത വാക്ക്‌ മാറാൻ എനിക്ക് പറ്റില്ല... ഞാൻ പറഞ്ഞപ്പോ അവൻ ഒരേതിർപ്പും പറഞ്ഞില്ലല്ലോ പിന്നെ നിനക്കെന്താ...

നിങ്ങളെ തീരുമാനത്തെ ആദിക്ക എതിർക്കും എന്ന് നിങ്ങൾക്ക്‌ തോന്നുന്നുണ്ടോ... പോരാത്തതിന് നിങ്ങളാ കുട്ടിക്ക് വാക്ക് കൊടുത്തെന്നും പറഞ്ഞു... പിന്നെ ആദിക്ക എന്ത് പറയാനാ... ഇക്കാ... ഇത് ക്രൂരതയാണ്... ഞാൻ പറഞ്ഞേക്കാം...

ഒന്നും പറയണ്ട... അവനെന്നല്ല നീയും ഈ കാര്യത്തിൽ ഒന്നും പറയണ്ട...

എല്ലാരും വന്നു വണ്ടിയിൽ കയറി എല്ലാർക്കും ലൊക്കേഷൻ കൊടുത്തു വണ്ടിയിൽ കയറി ഡ്രൈവ് ചെയ്യുമ്പോഴും അഫിയുടെ മുഖമൊരു കൊട്ടയുണ്ട് ഒന്നും മിണ്ടുന്നില്ല ലൊക്കഷൻ നോക്കി വണ്ടിയോടിച്ചുകൊണ്ടിരിക്കുന്ന അവളെയൊന്നു നോക്കിയതല്ലാതെ ഒന്നും പറയാൻ നിന്നില്ല ഉമ്മച്ചിയുടെ കൈയിൽ നിന്ന് വികൃതി കാട്ടിക്കൊണ്ടിരുന്ന അച്ചു ഉറക്കം പിടിച്ചു

ഫോൺ എടുത്ത് കാൾ ചെയ്തു

ഹലോ... അസ്സലാമുഅലൈക്കും...

വ അലൈകും അസ്സലാം...

ഇക്കാ... വീട്ടിലില്ലേ...

ഉണ്ട്... നിങ്ങളെ കാത്തിരിക്കുകയാ...

ഞങ്ങളെത്താറായി... ഒരു പത്ത് മിനുട്ടിൽ എത്തും...

ശെരി...

നിരനിരയായി വണ്ടികൾ വീടിനു മുന്നിൽ ചെന്ന് നിന്നു എല്ലാരും പുറത്തിറങ്ങി ആദിയുടെ മുഖത്ത് ചിരിയുണ്ടെങ്കിലും കണ്ണുകളിൽ ദുഃഖം നിറഞ്ഞു

💬 Comments

View all comments