0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

തപ്പണ്ട അറിഞ്ഞാൽ വക്കീൽ ഉറക്കത്തിൽ മുള്ളും...

വാള് പഴയ പോലെ വെച്ച് പിസ്റ്റൾ അരയിൽ തിരുകി വണ്ടിയിലേക്ക് കയറി

****************************************

അമറും രാഹുലും മുറിയിൽ ഭ്രാന്ത് പിടിച്ചപോലെ നടക്കുന്നു ഡോറിൽ മുട്ടൽ കേട്ട് രാഹുൽ വാതിൽ തുറന്നു മുന്നിൽ നിന്ന ആളിനെ കണ്ടതും രാഹുലിന്റെ മുഖത്ത് ദേഷ്യം ഇറച്ചുകയറി അവന്റെ കവിളിൽ രാഹുലിന്റെ കൈ ശക്തിയായി പതിഞ്ഞു രാഹുൽ വേച്ചുപോയ അവന്റെ കോളറിൽ കെട്ടിപിടിച്ചു ഡോറിൽ ചേർത്തുനിർത്തി

രാഹുൽ : നായിന്റെ മോനേ... പൈസേം എണ്ണി വാങ്ങിപോയിട്ട് മറ്റേ പണി കാണിക്കുന്നോ...

സത്യമായും ഞാൻ ഭക്ഷണത്തിൽ വിഷം കലക്കിയതാ... എലി വീണത് കൊണ്ട് അവരത് പശുവിനു കൊടുത്തു പശു ചത്തുപോയി...

അമർ : ആാാാാ... (കൈയിലെ ഗ്ലാസ് വലിച്ചെറിഞ്ഞുകൊണ്ടാലറി ഗ്ലാസ് ചിത്തറിതെറിച്ചു)

രാഹുൽ : (അമറിനരികിലേക്ക് ചെന്നു) നീ സമാധാനപെട്...

അമർ : എങ്ങനെ സമാധാനപ്പെടാൻ... അവര് കരഞ്ഞുകാണാതെ എങ്ങനെ സമാധാനപ്പെടാൻ...

രാഹുൽ : അവര് കരയും... അവരെ നമ്മൾ കരയിക്കും... ഒരു പ്രാവശ്യം പാളിപ്പോയി എന്ന് കരുതി ഒന്നും അവസാനിച്ചിട്ടില്ലല്ലോ... നമുക്ക് നോക്കാം... അവരെ പറ്റി ഇപ്പൊ നമുക്കെല്ലാം അറിയാലോ അവർക്കല്ലേ നമ്മളെ പറ്റി അറിയാത്തത്... നമുക്കിനിയും അവസരം വരും...

അമറിന്റെ മുഖത്ത് സമാധാനം നിറഞ്ഞു

അമർ : നാളെ തന്നെ ഒന്നുകൂടെ ചെയ്യാം...

രാഹുൽ : പെട്ടന്ന് വേണ്ട... അവരുടെ നീക്കം എന്താണെന്നറിയണം... എന്നിട്ട് മതി...

അവൻ രാഹുലിനെ നോക്കി രാഹുൽ പറഞ്ഞത് കെട്ട അമർ മൂളിക്കൊണ്ട് അവനെ നോക്കി

അമർ : അവർ പശുവിനെ എന്ത്‌ ചെയ്തു...

പശുവിനെ കുഴിച്ചിട്ടു ബാക്കിയുണ്ടായിരുന്ന ചോറും ആ കുഴിയിൽ തനെയിട്ടു... അവന്റെ ഉമ്മ ഭയങ്കര കരച്ചിലായിരുന്നു... ഞങ്ങൾ പണികഴിഞ്ഞു വരുമ്പോഴും അവർ കരഞ്ഞോണ്ടിരിപ്പുണ്ട്...

രാഹുൽ : വിഷം കലർത്തിയതാണെന്ന് അവർക്ക് സംശയമൊന്നുമില്ലേ...

എലി വിഷം തിന്നു ചോറിൽ വന്നു വീണതാവും എന്നാ അവർ കരുതിയത്...

അമർ : നാളെ അവർ എന്ത്‌ ചെയ്യുന്നെന്നും അവർക്ക് എന്തെങ്കിലും സംശയമുണ്ടോ എന്നും നോക്കണം...

മ്മ്...

****************************************

വീട്ടിൽ ചെന്നു ഉമ്മയും ഉപ്പയും ഇത്തയും ഫൗസിയും കോലയിൽ ഇരിപ്പുണ്ട് ഉമ്മാന്റെ മുഖത്ത് സങ്കടഭാവം വണ്ടിവരുന്നതറിഞ്ഞു ഓടി പുറത്ത് വന്ന കുട്ടികൾക്ക് മിട്ടായി കൊടുത്തു

പാത്തു : മാമാ നമ്മളെ പശു മരിച്ചോയി...

മ്മ്... മക്കള് പോയി കളിച്ചോ...

അവർ പോയി ഞാൻ കോലായിലിരുന്നു

എന്താ...

ഇത്ത : കാലത്ത് ഞാൻ ചോറിന്റെ വേവ് നോക്കുമ്പോ

💬 Comments

View all comments