0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

വീട്ടിൽ ഒരു വൃത്തികേട് കാണിച്ചു... നൂലിഴ വ്യത്യാസത്തിനാ ഏന്റെ പെങ്ങൾ രക്ഷപെട്ടത് അതാലോചിക്കുമ്പോ നിനെ തറച്ചെടുക്കാൻ തോന്നുന്നുണ്ടെനിക്ക്... (വിളറിയ മുഖത്തോടെ അവൻ ഞങ്ങളെ നോക്കി) ആരുമില്ലാത്തൊരു പെണ്ണും അവളെ വയറ്റിലെ കുഞ്ഞും അവരെ ഓർത്ത് നിനെ ഞങ്ങളിപ്പോ വെറുതെ വിടുകയാ... ഇനി നിന്റെ ഭാഗത്തുന്നു എന്തെങ്കിലും പ്രശ്നമുണ്ടായാൽ മൃതുലയെയും കൊച്ചിനെയും ഞാൻ മറക്കും... ഇത് പറയാനാ വിളിപ്പിച്ചത് നിനക്ക് പോവാം...

അഫി : ദ്രുവ്... മൃതുലക്ക് ഇത് നാലാം മാസമല്ലേ ടെൻഷൻ കൊടുക്കണ്ട... കഴിയുമെങ്കിൽ കൂടെഇരിക്കാൻ നോക്ക് പെട്ടന്ന് എന്തെങ്കിലും ആവശ്യം വന്നാൽ ആരുമില്ലാത്തതല്ലേ...

വന്ന പോലെ തിരികെ ഷിപ്പിൽ എത്തുമ്പോ ബിച്ചുവും അമലും ഹെലിപാടിൽ നിൽപ്പുണ്ട്

അമൽ : എന്തായി...

അത് ഒക്കെ... നീ വിട്ടോ നാളെ കാലത്ത് അവന്മാരെയും കൂട്ടി ഇങ്ങെത്തിക്കോ...

ശെരി...

അമൽ പോയ പിറകെ ഞങ്ങൾ തായേക്ക് ചെന്നു

ബിച്ചു : നിങ്ങള് ഫുഡ്‌ കഴിച്ചോ...

ഇല്ല...

അനു അടിപൊളി മീൻ ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്... ഞാനിപ്പോ കഴിച്ചേ ഉള്ളൂ...

ഈ ചെക്കൻ എല്ലാർക്കും കൊളസ്ട്രോൾ കയറ്റുമെന്നാ തോന്നുന്നേ...

ഡൈനിങ് ഏരിയയിലേക്ക് ചെന്നു സീറ്റ് ഫുള്ളാണ് എല്ലാരോടും സംസാരിച്ചുകൊണ്ട് സദ്യ കഴിക്കുന്ന സജിയേട്ടനരികിൽ ചെന്ന് തോളിൽ കൈ വെച്ച്

സജിയേട്ടാ... ഒക്കെ അല്ലേ...

സജി : അടിപൊളിയാടാ...

ഷൈജ : എന്തടിപൊളി ഭക്ഷണം കഴിക്കുന്നതിനടുത്തുന്ന് ശവം തിന്നുന്നത് കണ്ടില്ലേ...

ദാസൻ : അതെങ്ങനെയാ ജാദീം മതോം ഇല്ലാതെ നടക്കുവല്ലേ...

ലിൻസി (സജിയേട്ടന്റെഭാര്യ) : (ഷൈജയെ നോക്കി) നിങ്ങൾക്ക് വേണ്ടത് നിങ്ങൾ കഴിച്ചോ അവർക്ക് വേണ്ടത് അവർ കഴിച്ചോളും...

നേരത്തെ താനെ ഞങ്ങൾ പറഞ്ഞല്ലോ

💬 Comments

View all comments