0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

ഞങ്ങൾ ജാതിയും മതവും നോക്കാത്തവരാ പക്ഷേ എല്ലാരുടെ വിശ്വാസത്തേയും മാനിക്കാൻ ഞങ്ങൾക്കറിയാം... നിങ്ങൾക്ക് ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിരുന്നെങ്കിൽ റൂമിൽ കൊണ്ടുവന്നുതരുമായിരുന്നല്ലോ... ഇവിടെ നിങ്ങൾ രണ്ടുപേരൊഴികെ മറ്റെല്ലാവരും സന്തോഷത്തിലാണ് നിങ്ങളെ മനസിലെ ദുഷിപ്പ് പറഞ്ഞ്(കൈ കൂപ്പിക്കൊണ്ട്) ദയവു ചെയ്തു മറ്റുള്ളവരുടെ സന്തോഷം ഇല്ലാതാക്കരുത് ഇതൊരപേക്ഷയാണ്...

അവർക്കടുത്തുനിന്നും തിരികെ നടക്കാൻ തുടങ്ങിയതും കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ് എന്നെ നോക്കി അലറും പോലെ

ഷൈജ : എന്താ നീ പറഞ്ഞേ... ഞങ്ങളെ മനസിൽ ദുഷിപ്പാണെന്നോ... നിനെ പോലെ നികൃഷ്ട ജന്മമല്ല ഞങ്ങൾ

ഡി... (അവർക്കുനേരെ പാഞ്ഞു വരുന്ന ബിച്ചുവിനെ പിടിച്ച് പുറകോട്ട് വലിച്ചെടുക്കെ നിറഞ്ഞ കണ്ണുമായി എന്നെ നോക്കി നിൽക്കുന്ന ലെച്ചുവിനെ കണ്ടെങ്കിലും കൈയിൽ കിടന്ന് അവർക്കുനേരെ ദേഷ്യത്തോടെ തുള്ളുന്ന ബിച്ചുവിനെ പിടിച്ചുനിർത്തി) ദേ തള്ളേ... ഇനിയൊരക്ഷരം മിണ്ടിയാൽ ചവിട്ടി കടലിൽ താഴ്ത്തും ഞാൻ... (ബിച്ചുവിന്റെ ആക്രോഷം കേട്ട് എല്ലാവരും സ്തംഭിച്ചു നിൽക്കെ)

ഡാ... നിർത്ത്...

നീ എന്താ പറയുന്നേ ഈ തള്ളയാരാ നിനെ പറയാൻ...

മതി നിർത്ത്...

ഡാ...

നിന്നോടല്ലേ നിർത്താൻ പറഞ്ഞേ... പോയേ...

അവരെ കലിപ്പിച്ചുനോക്കി ദേഷ്യത്തോടെ അവനവിടുന്നു പോയി കണ്ണ് നിറച്ചുനിൽക്കുന്ന ലെച്ചുവിനെ നോക്കെ അവൾ തലകുനിച്ചു നിൽക്കുന്നു എല്ലാരും സ്തംഭിച്ചു നിൽക്കുന്നതിനിന്നു

അവൻ പെട്ടന്ന് വന്ന ദേഷ്യത്തിൽ പറഞ്ഞുപോയതാ സോറി ആരുമൊന്നും മനസിൽ വെക്കണ്ട...

അവിടുന്ന് അവൻ പോയ വഴിയേ നടക്കേ പിറകെ വന്ന അഫിയെയും ലച്ചുവിനെയുമൊക്കെ ഭക്ഷണം കൊടുക്കുന്ന കാര്യം നോക്കാൻ പറഞ്ഞതിനൊപ്പം ലെച്ചുവിനോട് പോയി മുഖം കഴുകാൻ പറഞ്ഞു അവനരികിലേക്ക് ചെന്നു

പുറത്തേക്ക് നോക്കി സിഗരറ്റും വലിച്ചു നിൽക്കുന്ന

💬 Comments

View all comments