Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
അവൻ നിൽക്കുന്നത് കണ്ട് അടുത്ത് ചെന്ന്
ഡാ...
നീ എന്ത് പനിയാ കാണിച്ചേ അവളുടെ വീട്ടുകാരൊക്കെ ഉള്ളതല്ലേ അവരെന്തു കരുതും...
ആരെന്തു കരുതിയാലും എനിക്കൊരു മൈ.. (പറയാൻ വന്നത് വിഴുങ്ങി) കുഴപ്പവുമില്ല ആ നാറിയ തള്ളയാരാ നിനെ പറയാൻ... ചവിട്ടി പറിച്ചേനെ ഞാനാ സാധനത്തിനെ...
നീയൊന്നടങ്ങ് അവരെ നമ്മൾ ക്ഷണിച്ചിട്ടു വന്നതാ... ആ മര്യാദ നമ്മളവർക്ക് കൊടുക്കണം...
നിനക്ക് മര്യാദ തരാത്ത ഒരു (പറയാതെ വിഴുങ്ങികൊണ്ട്) ഞാൻ മര്യാദ കൊടുക്കണ്ട...
എടാ അത് നിന്റെ അച്ഛൻ പെങ്ങളാണ് അതെങ്കിലും ഓർത്തൂടെ നിനക്ക്...
നീ ഏന്റെ അപ്പനാ... അതോർമ്മയുണ്ടോ നിനക്ക്...
(അവന്റെ തോളിൽ തട്ടി) ഡാ... അത് വിട്... ഇനി അവരോട് ദേഷ്യപ്പെടാനൊന്നും പോവണ്ട അവര് വിവരമില്ലാതെ ഓരോന്ന് പറയുന്നതിന് നമ്മളെന്തിനാ മറുപടി പറയുന്നേ...
ഈ വിവരം കെട്ടത്തിനെ ഒക്കെ വിളിച്ചുവരുത്തിയത് നീയും അമ്മയും പറഞ്ഞതുകൊണ്ട് മാത്രമാ...
അത് വിട് നീ ആ പെണ്ണിനെ കണ്ടോ നിന്റെ ദേഷ്യം കണ്ട് അവളാകെ പേടിച്ചു നിൽപ്പുണ്ട്... ഞാനവളെ ഇങ്ങോട്ട് പറഞ്ഞയക്കാം നീയൊന്നു സംസാരിക്ക്...
ഞാൻ താഴേക്കിറങ്ങി ചെല്ലേ സാവിത്രിയേച്ചി എനെ ഒന്ന് നോക്കി പുറത്തേക്ക് നടന്ന പിറകെ ഞാൻ അവരുടെ പിറകെ ചെന്നു ചുറ്റും നോക്കികൊണ്ടവർ പതിഞ്ഞ ശബ്ദത്തിൽ
എന്താടാ ഇതൊക്കെ... എന്ത് ദേഷ്യമാ അവന് ചേട്ടന്റെ വീട്ടുകാരൊക്കെ എന്തൊക്കെയോ പറയുന്നു ഞാനെന്താ പറയേണ്ടത്... ഇത്രേം ദേഷ്യമുള്ള ഒരുത്തന് എന്ത് വിശ്വസിച്ചാണ് മോളേ കൊടുക്കുക...
ചേച്ചീ... അവന്റെ ഓർമയിൽ പോലും അവനെ പ്രസവിച്ച അമ്മയുടെ മുഖമില്ല ആ സ്ഥാനത്താണവന് ലക്ഷ്മി ഒരു അപ്പന്റെ സ്ഥാനമാണവൻ എനിക്ക് തരുന്നത്... എന്നെ പറഞ്ഞപ്പോ
💬 Comments
View all comments