0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

അവന് ദേഷ്യം വന്നതാ... സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യുമവൻ നിങ്ങളെ മോളെ അവനിഷ്ടമാ അവളെ പൊന്നുപോലവൻ നോക്കും... ചേച്ചിയെ ഞാൻ നിർബന്തിക്കുകയല്ല ഒന്നാലോചിച്ചുനോക്ക് ചേച്ചി സ്നേഹിക്കുന്നൊരാളെ ചേച്ചിയുടെ മുനിലിട്ട് എന്തേലും പറഞ്ഞാൽ ചേച്ചി മിണ്ടാതിരിക്കുമോ അത്രേ അവനും ചെയ്തുള്ളൂ...

മ്മ്... അവരോടൊക്കെ ഞാനെന്ത് പറയും... എല്ലാരും ചോദിക്കുന്നു...

ഞാനീ പറഞ്ഞതാണ് കാര്യം അത് അവർക്ക് മനസിലാകുംപോലെ ചേച്ചിത്തനെ പറഞ്ഞുകൊടുക്ക്

അകത്തേക്ക് ചെല്ലുമ്പോ എല്ലാരും ഭക്ഷണത്തിന്റെ മുമ്പിലിരുന്നുള്ള ചർച്ചയിൽ തന്നെയാണ് ഒരു വശത്തായി എന്തോ ആലോചിച്ചിരിക്കുന്ന അമയക്ക് അടുത്ത്‌ചെന്ന് അവളുടെ തോളിൽ തട്ടി ചെവിയിലായി

അവൻ മുകളിലുണ്ട് മോള് ചെന്ന് സംസാരിക്ക്...

എന്നെ ഒന്ന് നോക്കി അവൾ എഴുനേറ്റ് കൈ കഴുകി പുറത്തേക്ക് നടന്നു സാവിത്രിയേച്ചി അവരോട് നയത്തിൽ കാര്യങ്ങൾ പറഞ്ഞുമനസിലാക്കുന്നുണ്ട് ഷൈജയെയും ദാസനെയും കാണാനേ ഇല്ല

അവിടിരുന്നേ... കഴിക്കണ്ടേ... (ചോദ്യം കേട്ട് കൈയിൽ ഒരു തട്ടിൽ ഭക്ഷണവുമായി അരികിൽ വന്ന് എന്നെ കസേരയിലേക്ക് പിടിച്ചിരുത്തുന്ന ഇത്തയെ നോക്കെ അവളുടെ കണ്ണുകൾ കലങ്ങിയത് കണ്ട്)

സങ്കടയോ... കണ്ണൊക്കെ കലങ്ങിയിരിക്കുന്നു...

(കയ്യിലെടുത്ത ചോറ് എനിക്ക് നേരെ നീട്ടി)ഒന്നൂല്ല... മോൻ കഴിക്ക്...

ഇത്തൂസേ... ഇങ്ങനെ മുഖം വെക്കല്ലേ എനിക്ക് ശെരിക്കും സങ്കടം വരും... (ശബ്ദം താഴ്ത്തി അവൾക്ക് കേൾക്കാൻ പാകത്തിന്) ആ തള്ള വിവരമില്ലാതെ എന്തോ പറഞ്ഞതിനാണോ... അതിന് ബിച്ചു അവരെ എന്തൊക്കെ പറഞ്ഞു... അതെല്ലാം വിട്... ഒന്നും മനസിൽ വെക്കണ്ട...

മ്മ്...

കഴിച്ചോ...

ഇല്ല...

ഞാൻ വാരിത്തരാം... കൈ കഴുകി വരട്ടെ ഇവിടിരി...

കൈ കഴുകി അവൾക്കരികിൽ ചെന്നിരുന്നവൾക്ക് ഭക്ഷണം വാരി കൊടുത്തു മതിയെന്ന് പറഞ്ഞ അവളെ നോക്കി

ഇത്തൂസേ...

💬 Comments

View all comments