0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

മറ്റുള്ളോരെ നിന്റെ കൊതി തീരും വരെ തല്ലിക്കോ...

ശെരിക്കും...

ആടീ...

അന്ന് തൊട്ട് ആഗ്രഹിക്കുന്നതാ ഞാൻ അവരെ മുഖമടച്ചു കൊടുക്കാൻ...

മ്മ്...

ഡോർ തുറന്ന് അകത്തേക്ക് വന്ന ലെച്ചു ഞങ്ങളെ കണ്ടോന്നു സ്റ്റക്കായി സോറി പറഞ്ഞു പുറത്തേക്കിറങ്ങാൻ തുടങ്ങി

നിക്ക്...

ലെച്ചു : നിങ്ങൾ സംസാരിക്ക് ഞാൻ പിന്നെ വരാം...

ഇങ്ങോട്ട് വന്നേ...

ലെച്ചു അടുത്തേക്ക് വന്നു ഫാസിയെ അവൾക്ക് മുന്നിലേക്ക് പിടിച്ചു നിർത്തി

ഇത് ഫാസിന അഫിയുടെ ഇളയ മാമി... ഇത് ദേവ ലക്ഷ്മി ബിച്ചുവിന്റെ അമ്മ...

ലെച്ചു : (അവളെ നോക്കി ചിരിച്ചുകൊണ്ട്) ഞാൻ വന്നത് ഡിസ്റ്റർബ് ആയോ...

ഫാസി : ഹേയ്... ഞങ്ങൾ ചുമ്മാ...

(അവളെ നോക്കി) ഞങ്ങൾ പരിചയപെട്ടു വരുന്നേ ഉള്ളൂ അല്ലെ...

അവൾ എന്ത് പറയണമെന്നറിയാതെ നിൽക്കെ

ഫാസീ... നീ ചെല്ല് നമുക്ക് പിന്നെ കാണാം ഞങ്ങൾക്ക് കുറച്ച് സംസാരിക്കാനുണ്ട്...

അവൾ പുറത്തേക്കിറങ്ങി വാതിലിൽ ലോക്ക് ചെയ്യുന്ന ഏന്റെ മുതുകിലായി വന്നു വീണ ലെച്ചു എന്നെ ഇറുക്കെ കെട്ടിപിടിച്ചു

ചേട്ടാ... സോറി...

അവളുടെ കൈ വിടർത്തി തിരിഞ്ഞു നിന്ന് അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു

എന്തിന് പെണ്ണേ...

എന്നാലും അവര് അങ്ങനെ പറയുമെന്ന് ഞാൻ കരുതിയില്ല...

അയ്യേ... ഇതിനാണോ മുഖമൊക്കെ മൂടികെട്ടിയെ... ആ തള്ള വിവരമില്ലാതെ എന്തേലും വിളിച്ചുപറഞ്ഞെന്നുകരുതി... നീ നാളെ ഒരു എം എൽ എയും പറ്റിയാൽ ഒരു മന്ത്രിയും ആവേണ്ടവളാണ് ആ നീയിങ്ങനെ ചെറിയ കാര്യത്തിന്...

ചെറിയ കാര്യമോ... ചേട്ടനെ അവരങ്ങനെ പറഞ്ഞതാണോ ചെറിയ കാര്യം... ഒന്നങ്ങു കൊടുക്കായിരുന്നില്ലേ...

നെഞ്ചിൽ കവിൾ വെച്ച് കണ്ണീരൊഴുക്കി പറയുന്ന അവളുടെ

💬 Comments

View all comments