0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

ഡ്രൈവിംഗ് പഠിച്ചാൽ നീ വീട്ടിൽ നിന്ന് പോവില്ലല്ലോ...

നിങ്ങൾ പോ എന്ന് പറയും മുൻപ് ഞാൻ നിങ്ങളെ കളഞ്ഞിട്ട് പോവില്ല അങ്ങനെ പോയെന്നു തോന്നിയാൽ അത് ഞാൻ മരിച്ചിട്ടാവും...

പട്ടെ...

കവിളിൽ അവളുടെ കൈ പതിഞ്ഞതും ഒന്ന് ഞെട്ടി അവളെ നോക്കെ കണ്ണുകൾ കലങ്ങിയിരിക്കുന്നു പതിയെ കണ്ണുനീർ തുള്ളി അവളുടെ കവിളിലൂടെ ഒഴുകി ചുറ്റും നോക്കി ഭാഗ്യത്തിന് ഞങ്ങളും ഭക്ഷണം വിളമ്പുന്നവരും മാത്രമേ ഉള്ളൂ ഇടം കയ്യാൽ അവളുടെ കണ്ണ് തുടച്ചു

ഏന്റെ നൂറാ... എന്താ ഇത് കുട്ടികളെ പോലെ അയ്യേ...

കണ്ണിൽ നിന്നും കണ്ണുനീര് ഒഴുകിയതല്ലാതെ അവളൊന്നും പറഞ്ഞില്ല

പ്ലീസ് നൂറാ കരയല്ലേ... ഞാൻ പറഞ്ഞതല്ലേ എനിക്ക് കണ്ണുനീര് തീരേ പറ്റില്ല... പ്ലീസ്... നീ കരയുന്ന കാണുമ്പോ അത് ഞാൻ കാരണമാണെന്നോർക്കുമ്പോ എനിക്ക് ശെരിക്കും സങ്കടം വരുന്നുണ്ട്... സോറി ഇനി ഞാൻ നിനക്കിഷ്ടമല്ലാത്തത് പറയാതിരിക്കാം...

കരയുന്ന കണ്ണുകളോടെ അവൾ എന്നെ നോക്കി ഒലിച്ചിറങ്ങിയ കണ്ണുനീര് തുടച്ചുമാറ്റി

എന്താ നൂറാ ഇത് ചെറിയ കുട്ടികളെ പോലെ... പ്ലീസ് കരയല്ലേ...

ഞാൻ എവിടേം പോവില്ല എന്നും നിന്റെ കൂടെ തന്നെ കാണും പോരേ...

മ്മ്... (തലയാട്ടുന്ന അവളെ നോക്കി) ഒന്ന് ചിരിക്കെടീ...

അവളുടെ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു

ഞാൻ കഷ്ടപ്പെട്ട് ഇട്ട മൈലാഞ്ചി ഏന്റെ കവിളിൽ കൊണ്ട് തേച്ചിട്ടിരുന്നു ചിരിക്കുന്നോ... എണീറ്റെ കഴുകിവരാം ബാക്കി എന്നിട്ട് കഴിക്കാം... അത് കഴിഞ്ഞ് നമുക്ക് മൈലാഞ്ചിയിടാം...

അവളെ കൂട്ടി വാഷ് ബേസിനരികിൽ നിന്നവളുടെ വലതു കൈയിലെ മൈലാഞ്ചി കഴുകി മാറ്റി ടിഷു എടുത്ത് കൈ തുടച്ചുകൊടുത്തു മുഖത്ത് പറ്റിയ മൈലാഞ്ചി

💬 Comments

View all comments