Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
സംസാരിച്ചപ്പോ തോന്നി...
മൈലാഞ്ചി ഇട്ടു കഴിഞ്ഞ് പോവാനായി എഴുന്നേറ്റു
ഉറക്കം വരുന്നോ...
ഇല്ല... എന്തേ...
എങ്കിൽ കുറച്ച് സമയം കൂടെ സംസാരിചിരിക്കാം...
(അവളെ നോക്കി ചിരിയോടെ) നീ നിന്റെ റൂമിൽ ചെല്ല് ഞാൻ ഇപ്പോവരാം ഒരാളെ കാണാനുണ്ട്... മാക്സിമം പതിനഞ്ചു മിനുറ്റ്... എന്നിട്ട് നമുക്ക് മുകളിൽ പോയിരിക്കാം...
ശെരി...
ഭക്ഷണമെടുത്ത് സെലിന്റെ മുറിയിലേക്ക് ചെന്നു പെണ്ണ് നല്ല ഉറക്കമാണ് വിളിച്ചുണർത്തി
ഉറങ്ങിപ്പോയി...
മ്മ്... എണീറ്റ് ഭക്ഷണം കഴിക്ക്...
ഞാൻ ഒന്ന് റെഡിയാവട്ടെ പാർടിക്ക് പോവേണ്ടേ...(എഴുനേറ്റിരുന്നുകൊണ്ട്)
പാർട്ടി ഇനി നാളെയാ... സമയം പന്ത്രണ്ട് കഴിഞ്ഞു... ഫുഡ് കഴിച്ചു കിടന്നുറങ്ങാൻ നോക്ക്... അല്ലെങ്കിൽ നാളെ ക്ഷീണമാവും...
അവളോട് പറഞ്ഞിറങ്ങി കിച്ചണിൽ ചെന്നു ചെക്കന്മാരും അളിയനും എല്ലാം കൂടെ പച്ചക്കറി അരിയുകയും തേങ്ങ ചിരവുവയും ചെയ്യുന്നു ബിച്ചുവിനെ അടുത്ത് വിളിച്ചു പുറത്തേക്കിറങ്ങി
നാളെ ഫങ്ഷൻ സമയത്ത് മുഖം ബ്രറൈറ്റ് ആയിരിക്കണം ചെന്നുറങ്ങു...
അത് കുഴപ്പമില്ലപ്പാ...
അവന്റെ അപ്പാവിളി ഉള്ളിൽ വല്ലാത്തൊരു സുഖം നൽകുന്നുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ
ഡാ... നിനക്ക് വല്ലാതെ കൂടുന്നുണ്ട്...
അതെന്താപ്പാ...
പോടാ...
പോവാൻ തിരിയുന്ന അവനെ നോക്കി
ഇങ്ങ് വന്നേ...
അവൻ തിരിഞ്ഞു നോക്കെ അവനെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു കെട്ടിപിടിച്ചതും അതാഗ്രഹിച്ച പോലെ അവനുമെനെ ഇറുക്കെ കെട്ടിപിടിച്ചു അവന്റെ മുഖം പിടിച്ച് നെറ്റിയിൽ ഉമ്മവെച്ചു
പോയുറങ്ങെടാ...
ഇറുക്കെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ഉമ്മവെച്ചുകൊണ്ട് ചെവിയോട് ചുണ്ട് ചേർത്ത്
അപ്പാ... ഐ ലവ് യൂ...
ദേഹമെല്ലാം പൂത്തപോലെ ആകെ ഒരു തളർച്ചപോലെ അവനെ നോക്കി നിൽക്കെ
ശെരിക്കും പറഞ്ഞതാ അപ്പാ... അമ്മയും നീയും കഴിഞ്ഞേ എനിക്കെന്തുമുള്ളൂ...
(അവന്റെ
💬 Comments
View all comments