0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

വെള്ളച്ചാട്ടമാണെന്നറിയാമായിരുന്നു ഇത്ര സുന്ദരമാവുമെന്ന് കരുതിയില്ല...

ഇഷ്ടമായോ...

ഒരുപാടിഷ്ടമായി മജ്‌നൂ...

തിരിഞ്ഞുനിനെന്നേ കെട്ടിപിടിച്ച അവളുടെ കണ്ണുകളിളിൽ നോക്കി നിൽക്കെ ഇരുവരുടെയും ചുണ്ടുകൾ വിറ കൊണ്ടു മുഖങ്ങൾ പരസ്പരം അടുത്തുവന്നു ചുണ്ടുകൾ പരസ്പരം സ്പർശിച്ചതും ശരീരങ്ങൾ വിറച്ചു ഇമ ചിമ്മാതെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പരസ്പരം ചുണ്ടുകൾ നുണഞ്ഞു അവളുടെ കണ്ണുകളിൽ ലയിച്ചു നിൽക്കെ ഇളം കാറ്റ് പ്രണയപൂർവം തഴുകിനീങ്ങി മരങ്ങൾ പൂക്കൾ വർഷിച്ചു പൊട്ടിച്ചിരിച്ചുകൊണ്ടെനെ നോക്കുന്ന അവളെ നോക്കി പ്രണയപൂർവം ചുണ്ടുകൾകിടയിൽ നിന്നും

ദേവീ... നിന്റെ കണ്ണുകളിലലിഞ്ഞു പോവുന്നു ഞാൻ... നിന്റെ കണ്ണുകൾ ഏന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു ദേഹം തളരുന്നു ഭലം നഷ്ടപെടുന്നു... ദേവീ... ഇനിയും നിനെ നഷ്ടപ്പെടുത്താൻ വയ്യെനിക്ക്...

ദേവാ... നിന്നിൽ നിന്നും നഷ്ടപ്പെടാനെനിക്ക് വയ്യ... ഓരോ ജന്മവും നിനക്കായ്‌ പുനർജനിക്കണം... ഓരോ ജന്മവും നിനെ ചേർന്നിരിക്കണം...

അവളുടെ ചോര ചുണ്ടുകളോട് ചുണ്ടിനെ ചേർത്തു അവിടേക്ക് ഓടിയടുത്ത കാട്ടുപോത്തും പിറകെ വരുന്ന വരയൻ പുലിയും തീർത്ത വലിയ ശബ്ദത്തിൽ ഉറക്കിൽ നിന്നെന്ന പോലെ ഞെട്ടി സിരകളിലേക്ക് ദേഷ്യ മിരച്ചുകയറി "ഹ്രആാാാ..." അലറി വിളിച്ചു കഴിയേ കാട് നിശബ്ദമായി വരയൻ പുലിയും കാട്ടുപോത്തും എന്തിന് വന്നെന്നത് മറന്നപോലെ നിൽക്കുന്നു അവയുടെ കണ്ണുകളിൽ ഭയം പ്രകടമായിരുന്നു കുത്തി ഒഴുകിയ വെള്ളം പോലും നിശബ്ദമായി എങ്ങും നിശബ്ദത മാത്രം

അവളെന്റെ കൈയിൽ പിടിച്ചു

നോക്ക് മജ്നൂ... ചുറ്റും നോക്ക്... എല്ലായിടത്തും നിശബ്ദത മാത്രം... വെള്ളം പോലും നിശബ്ദമായി... ഞാൻ പറഞ്ഞില്ലേ... നീയാണ് മജ്നൂ ഈ കാടിന്റെ രാജാവ്... നിന്റെ ദേഷ്യത്തിൽ ഈ കാട് നിശബ്ദമാവും നിന്റെ സന്തോഷത്തിൽ സന്തോഷിക്കും... മജ്നൂ...

മ്മ്...

അവളെനെ

💬 Comments

View all comments