Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
വരാം...
അവളെന്റെ നെറുകയിൽ ഉമ്മ വെച്ചു
പുറത്തേക്കിറങ്ങുമ്പോ അഫിയും ചെക്കന്മാരും പുറത്തുണ്ട് അവരുടെ കൂടെ ലെച്ചുവിനെയും എല്ലാരുടെ നെറ്റിയിലും നേർത്ത കുറിയും കണ്ടതോടെ അവളെല്ലാം അറിഞ്ഞെന്നു കരുതി ചെക്കന്മാരെയും അഫിയെയും നോക്കെ അഫി കണ്ണടച്ചു കാണിച്ചു അരികിൽ വന്ന ലെച്ചു നെറ്റിയിൽ പ്രസാദം ചാർത്തി മഹാദേവനെ മനസിൽ ധ്യാനിച്ച് പടിയിറങ്ങി ബിച്ചു ഡ്രൈവിംഗ് സീറ്റിലേക്കും സുഹൈൽ കോ ഡ്രൈവർ സീറ്റിലേക്കും ഞാനും അഫിയും പുറകിലേക്ക് കയറി അൽത്തുവും ആദിയും അൽത്തുവിന്റെ വണ്ടിയുമെടുത്തു അവരുടെ വണ്ടി നീങ്ങിയ പിറകെ ബിച്ചു വണ്ടിയെടുത്തു റോഡിലേക്കിറങ്ങുമ്പോഴും ലെച്ചുവും ഇത്തയും വണ്ടിയിലേക്ക് നോക്കി മുറ്റത്തു നിൽപ്പുണ്ട് അല്പം വേകം കൈവരിച്ച വണ്ടി കവല കടക്കുമ്പോയേക്കും ഓരോ വണ്ടികൾ മുന്നിലും പിറകിലും വന്നു കടന്നുപോകുന്ന വഴികളിൽ പലയിടങ്ങളിൽ നിന്നായി മുന്നിലും പിറകിലുമായി വണ്ടികൾ നിരന്നു വരിതെറ്റാതെ പോകുന്ന ഉറുമ്പുകൾ കണക്കെ വണ്ടികൾ നാഷണൽ ഹൈവേ യിലൂടെ മുന്നോട്ട് കുതിച്ചു ഇരുൾ മാറാത്ത പുലരിയിൽ ഫ്ലൂറസെന്റ് ലാമ്പുകൾക്ക് കീഴെ ട്രാഫിക് സിഗ്നലുകൾ പച്ച നിറത്തിൽ പ്രകാശിച്ചുനിന്നു ട്രാഫിക് ക്യാമറകളും സിസിടിവി ക്യാമറകളും കണ്ണുകളടച്ചുനിന്നു സിറ്റിയിലെ അമ്പര ചുംബിയായ ആരോഇന്റർനാഷണൽ ഹോട്ടലിന് മുന്നിലെ മലർക്കേ തുറന്ന ഗേറ്റ് കടന്ന് വാഹനങ്ങൾ അകത്തുകടന്നതും പിറകിൽ സെക്യൂരിറ്റികൾ ഗേറ്റുകൾ ചേർത്തടച്ചുപൂട്ടി എൻട്രൻസിൽ ചെന്നുനിന്ന വാഹനങ്ങളുടെ ഡോറുകൾ തുറക്കപ്പെട്ടു പുറത്തേക്കിറങ്ങി ലോബിയിലേക്ക് നടക്കേ എൻട്രൻസ് ഡോർ മലർക്കേ തുറന്നു പിടിച്ച സെക്യുരിറ്റികൾക്കിടയിലൂടെ വണ്ടിയിൽ നിന്നിറങ്ങിയവരിൽ പതിപേർ ഓടി കയറി പാതിപേർ ലിഫ്റ്റ് വരേയ്ക്കും നിരന്നു നിൽക്കെ അവർക്കിടയിലൂടെ നടുവിൽ രണ്ടുപേർക്കുനടക്കാനുള്ള വിടവ് വെച്ചുകൊണ്ട് ബിച്ചുവും സുഹൈലും നടന്ന പിറകെ ഏന്റെ കൈയിൽ
💬 Comments
View all comments