Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
കൈ കോർത്തു കൊണ്ട് അഫി നടക്കേ ഞങ്ങൾക്ക് പിറകിലായി സുഹൈലിന് നേരെ പിറകിലായി ആദിയും ബിച്ചുവിന് നേരെ പിറകിലായി അൽത്തുവും തുറന്നുവെച്ച ലിഫ്റ്റിനെ ലക്ഷ്യമാക്കി നടന്നു ലിഫ്റ്റിന്റെ ഡോറുകൾ ചേർന്ന് നിന്നു ലിഫ്റ്റ് ടോപ്പ് ഫ്ലോറിലേക്ക് നീങ്ങി ലിഫ്റ്റിന്റെ വാതിലിൽ തുറന്നതും പുറത്ത് നിരന്നുനിൽക്കുന്ന വർക്കരികിലായി നിലത്ത് വീണു കിടക്കുന്ന ആളുകളെ നോക്കാതെ അവർക്കിടയിലൂടെ ലിഫ്റ്റിലേക്ക് കയറിയപോലെ മുന്നോട്ട് നീങ്ങേ മലർക്കേ തുറന്നുവെച്ച റോയൽ സ്യൂട്ടിലേക്ക് കടന്നു നിരന്നു കിടക്കുന്ന സോഫയിലേക്കിരുന്ന എനിക്കുമഫിക്കും ഇരു വശത്തുമായി അവർ നാലുപേരുമിരുന്നു മുന്നിലായി തോക്കിൻ മുനയിൽ നിൽക്കുന്ന അമറിനെയും രാഹുലിനെയും നോക്കി അവർക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്നവർക്ക് നേരെ നോക്കിയതും അവർ തോക്ക് താഴ്ത്തി അമറിനെയും രാഹുലിനെയും നോക്കി
ഇരിക്ക്...
രണ്ടുപേരും മുന്നിലെ സോഫയിലേക്കിരുന്നു
ഈ പ്രശ്നം മുന്നോട്ട് കൊണ്ടുപോവാൻ ഞങ്ങൾക്ക് താല്പര്യമില്ല... ഇത് ഇവിടെ നിർത്തി തിരിച്ചുപോവാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഇപ്പൊ നിങ്ങൾക്കിവിടുന്നു പോവാം... നിങ്ങളോട് ക്ഷമിക്കാൻ ഞങ്ങൾ തയ്യാറാണ്...
രാഹുൽ : (വാച്ചിലേക്കു നോക്കി) നിങ്ങളോട് ക്ഷമിക്കാൻ ഞങ്ങൾതയ്യാറല്ല... ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സെൻട്രൽ മിനിസ്ട്രി പോലും നിങ്ങൾക്ക് എതിരെ തിരിയും... നിങ്ങളോ നിങ്ങളുടെ കുടുംബമോ പിന്നെ ബാക്കിയുണ്ടാവില്ല... ഞങ്ങളെ കൊന്നാലും ഒന്നും നിർത്താൻ നിങ്ങളെ കൊണ്ട് പറ്റില്ല... ഇവിടെയുള്ള പല കോട്ടേഷൻ ടീമുകളും നിങ്ങളുടെ ഏഴു കുടുംബങ്ങളെയും സുഹൃത്തുക്കളെയും കൊല്ലാനുള്ള കൊട്ടേഷൻ ഏറ്റെടുത്തു പൈസ വാങ്ങി... ഇനി ആര് കൊല്ലും എപ്പോ കൊല്ലും എന്ന് ഞങ്ങൾക്ക് തന്നെ പറയാൻ കഴിയില്ല...
അമർ : (വാച്ചിൽ നോക്കി) ഞങ്ങളുടെ വലിപ്പമറിഞ്ഞപ്പോ സമാധാനത്തിനു വന്നതാണല്ലേ... സമാധാനം ഞങ്ങൾ
💬 Comments
View all comments