0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

തലേദിവസം വന്ന കൊച്ചിക്കാരൻ ഡ്രൈവർ ഗിരിയോട് അവൾപോവേണ്ടുന്ന വണ്ടിയുമായി കൂട്ടുകാരിയെ കൊണ്ടുപോയി കോളേജിൽ വിട്ടേക്കാനും പറഞ്ഞു ഗിരി തലേന്നത്തെ സമയത്ത് തന്നെ വീട്ടിന്നിറങ്ങി സാദാരണ പോലെ പോകുവാ ആ റൂട്ടിൽ അതേ സമയം ആ വണ്ടിക്ക് തൊട്ടു പിറകിലായി ഒരു ടാറ്റാ എസ്ഇ ഫുൾ ലോഡ് അരിയുമായി കോട്ടയത്തിനു പുറപ്പെട്ടു അതിന്റെ വളയം പിടിച്ചത് എതിരാളികൾക്ക് ഏറെ വേണ്ടപ്പെട്ട ജോസഫ് ഇച്ചായനായിരുന്നു ദൈവത്തിന്റെ ഓരോ കളി നോക്കണേ ആള് പഴയൊരു പുലിയാ പണ്ട് കൂപ്പിൽ തടിയും കൊണ്ട് ഇല്ലാത്ത റോഡിലൂടെ വണ്ടിയോടിച്ച മനുഷ്യനാ പുലർച്ചെ നേരമല്ലേ റോട്ടിലധികം വണ്ടിയൊന്നും കാണത്തില്ലെന്നേ വണ്ടി രണ്ടും അറുപതു എഴുപത് സ്പീഡിലങ്ങനെ ഒരമ്പത്തു മീറ്ററു വ്യത്യാസ്ത്തില് വരുവാ എത്ര നല്ല ഡ്രൈവറാന്നു പറഞ്ഞിട്ടെന്താ ജോസഫിചായനു വയസായില്ലേ ശരീരം ക്ഷീണിക്കും കടവത്തെ പാലം കഴിഞ്ഞതും അതിയാൻ ചെറുതായിട്ടൊന്നങ്ങുറങ്ങിപോയെടാ ഉവ്വേ... പുറകിലെ ലോറീടെ വരവത്ര പന്തിയല്ലെന്നു തോന്നിയതും ഗിരി സ്റ്റിയറിംഗ് ഒന്ന് ഇടത്തോട്ട് വട്ടം ചുറ്റി ഹാൻഡ് ബ്രേക്ക് ഇട്ടതും ലക്ഷങ്ങളു കൊടുത്തു വാങ്ങിയ ഓടി അല്ലേ എവിടെ മറയാൻ അതൊന്നു കറങ്ങി ഓപ്പോസിറ്റ് സൈഡിലേകങ്ങു നിന്ന് കഷ്ടകാലം എന്നല്ലാതെ എന്തോ പറയാനാ അനാഥാലയത്തിലേക്ക് ദാനം കിട്ടിയ അരീം കൊണ്ട് ലോറി ചെന്ന് കേറിക്കൊടുത്തത് കീകോട്ട് കടവു റോട്ടീന്ന് തല്ലും പിടിയുമായി വന്ന ഒരു വണ്ടീമലേക്ക് എന്തേ പറയാനാ പിറകെ വന്ന ബൈക്കുകളിലെ കുറേ ഹെൽമെറ്റ് വെച്ച ആൾക്കാര് ചാടി ഇറങ്ങി വണ്ടീല് വന്നതിനേം ഓടി കൂടിയതിനേം ഒക്കെയങ് വെട്ടിക്കൂട്ടി മൂന്നാല് നാട്ടുകാരും ജോസഫിച്ചായനും ഇതും കണ്ടു പേടിച്ചങ്ങു നിന്നെങ്കിലും അവരെ ഒന്നും ചെയ്യാണ്ട്

💬 Comments

View all comments