0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

ചത്തതും കഥയാ പറയാനുള്ളൂ... പേപ്പറു തുറന്നാലും കൊല്ലലും അക്രമോം വെറുത്തുപോയി പേപ്പർ വായന പോലും നിർത്തി... ഒരു നല്ല കഥ കേക്കാന്ന് വെച്ചപ്പോ നീയാണേൽ ഒരു കോണാത്തിലെ കഥയും കൊണ്ട് വന്നിക്ക് അല്ലേലും നിന്റെ കഥ പാറയൽ ഈ യിടെ തീരേ ശെരിയാവുന്നില്ല... എന്തേലും ആവട്ടെ എട്ടുമണി ആയി ആ ന്യൂസ്‌ ഒന്ന് വെക്ക് ബിച്ചൂ നാട്ടിലെന്താ വിശേഷം നടക്കുന്നെ എന്നറിയണ്ടേ...

ബിച്ചു ന്യൂസ്‌ വെച്ചു സ്ക്രോളിംഗ് പോവുന്നത് വായിച്ചു "ബീച്ചിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ..." മൈക്കും പിടിച്ചു ഒരു പെണ്ണ് എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്

എന്ത് പറയാനാ ആദീ എല്ലാ ഇടത്തും മരണം തന്നെ എന്നാലും മരിക്കുമ്പോ പോലും കടലും ബീച്ചും ആസ്വദിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ അതിനെ... അതിനെ റെസ്‌പെക്റ്റ് ചെയ്യണം... എന്നാലും ആരായിരിക്കുമത്...

പിന്നെയും മൈക്കുപിടിച്ച പെണ്ണ് നിർത്താതെ പറഞ്ഞോണ്ടിരിക്കേ തുണിയിട്ടു മൂടിയ ശരീരം സ്റ്ററച്ചറിൽ വെച്ച് ആംബുലൻസിലേക്ക് കയറ്റുന്നതും മറ്റും കാണിക്കുന്നതോടൊപ്പം ആ പെണ്ണ് എന്തൊക്കെയോ വായിൽ തോന്നിയത് വിളിച്ചുപറയുന്നുണ്ട് പെട്ടന്ന് ക്യാമറയും മൈക്കുപിടിച്ച പെണ്ണും യൂണിഫോമിട്ട പോലീസുകാരിക്കരികിലേക്ക് നീങ്ങി

മാഡം ആരാണ് മരിച്ചത്...?ഇതൊരാത്മഹത്യയോ കൊലപാതകമോ...?

(കൈകൊണ്ട് നിർത്താൻ ആംഗ്യം കാണിച്ചുകൊണ്ട്) പറയാം... മരിച്ച ആളുടെ പേര് പളനി നാഗർ കോവിൽ സ്വദേശിയാണ്... തമിൾ നാട് പോലീസിൽ നിന്ന് കിട്ടിയ ഇൻഫെർമേഷൻ പ്രകാരം പല കുറ്റകർഥ്യങ്ങളുടെയും സൂത്രധാരനായ കാലനെന്നും സ്കെച്ച് എന്നും വിളിപ്പെരുള്ള കുപ്രസിദ്ധ ക്രിമിനലാണ് മരണപെട്ടിരിക്കുന്നത്... ഭലപ്രയോഗം നടന്ന ലക്ഷണങ്ങളൊന്നും കാണാനില്ലാത്തതിനാൽ പോലീസിന്റെ പ്രാഥമിക നികമാനത്തിൽ ഇതൊരു ആത്മഹത്യയാണ്... പളനി എന്തിന് കേരളത്തിലേക്ക് വന്നു എന്നതിനെപ്പറ്റി പോലീസ് അന്വേഷണമാരമ്പിച്ചു കഴിഞ്ഞു...

💬 Comments

View all comments