0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം കഴിഞ്ഞാലാണ് പറയാൻ സാധിക്കുകയുള്ളൂ...

ഇന്ന് ജില്ലയിൽ പല ഭാഗങ്ങളിലായി നടന്ന കൊലപാതകങ്ങൾക് ഈ മരണവുമായി ബന്ധമുണ്ടോ...?

പോലീസ് അന്വേഷിക്കുന്നുണ്ട്... കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല...

പിന്നെയും എന്തൊക്കെയോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയ പത്രക്കാരെ മറികടന്നു നിർത്തിയിട്ടിരിക്കുന്ന പേജിറോയുടെ കോ ഡ്രൈവർ സീറ്റിലേക് കയറുന്നതും വണ്ടി നീങ്ങുന്നതും കാണിച്ച ക്യാമറ വീണ്ടും മൈക്ക് പിടിച്ച പെണ്ണിന് നേരെ തിരിഞ്ഞു

മീഡിയ വിഷൻ ചാനലിന് വേണ്ടി വിവരങ്ങൾ പങ്കുവെച്ചത് എ സി പി ഹർപ്രീത് സിംഗ് ഐ പി എസ്... ഇന്നേ ദിവസം ജില്ലയിൽ നടന്ന കൊലപാതക പരമ്പരകളുമായി ഈ മരണത്തിന് ബന്ധമുണ്ടോ... കേരളത്തിൽ ഗുണ്ടാ വിളയാട്ടമോ... കേരളം പോർക്കളമായി മാറുകയോ... കൂടുതൽ വിവരങ്ങളിലേക്ക് തിരിച്ചുവരാം ചെറിയൊരു ഇടവേളക്ക് ശേഷം...

അഫി : എന്നാലും ആ പോലീസുകാരി എന്താ ഒരു ശൗര്യം...

അത് ശെരിയാ... എന്താ ഒരു ഭംഗി...

അഫി : അടുത്ത് ഇത്രയും സുന്ദരിയായ ഞാനുള്ളപ്പോ കണ്ട പെണ്ണുങ്ങളെ വായിനോക്കാൻ നാണമില്ലല്ലോ മനുഷ്യാ...

ആദി : നിങ്ങളെ തല്ല് നിർത്തിക്കെ... കണ്ടെടുത്തെല്ലാം ആക്രമണം...(പ്രേതത്തെ കണ്ടപോലെ ഇരിക്കുന്ന രാഹുലിനെയും അമറിനെയും നോക്കി) നിങ്ങള് വെറുതെ ഞങ്ങളെ തെറ്റിദ്ധരിക്കണ്ട കേട്ടോ ഞങ്ങൾക്കിതുമായി യാതൊരു ബന്ധവുമില്ല... ഇങ്ങനെ ആയാൽ എന്താ ചെയ്യുക എങ്ങനെയാ ഈ നാട്ടിൽ ജീവിക്കുക...

ബിച്ചു : നമുക്ക് വല്ല തമിഴ്‌നാട്ടിലും പോവാം...

ആദി : അവിടെ എന്താ അവസ്ഥയെന്നു നോക്ക്...

ബിച്ചു ചാനൽ മാറ്റി സെഡ് വൺ ന്യൂസ്‌ വെച്ചതും ഗ്ലാസ് പൊളിഞ്ഞു വീഴുന്ന ശബ്ദവും ആളുകളുടെ ആക്രോഷവും കേൾക്കാം കണ്ണ് തുറിച്ചു

💬 Comments

View all comments