0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

കാണിച്ചു തന്നു

നാട്ടിൽ പെണ്ണുങ്ങൾ സ്കൂട്ടി ഓടിക്കും പോലെ ഒരു കാൽ അതിൽ വെച്ച് മറ്റേക്കാൽ നിലത്തുകുത്തി കുത്തി പതിയെ എടുത്തുവെക്കുന്നതാണ് സിസ്റ്റം എന്ന് മനസിലായി ഒരുവട്ടം ഓടിച്ചു നോക്കി നൂറക്കടുത്തു വന്നു

നീ ഒന്ന് എടുത്തുനോക്ക്... ആക്സിലറേറ്റർ പതിയെ കൊടുക്കണമെന്നും ബ്രേക്ക് പതിയെ പിടിക്കണമെന്നും പറഞ്ഞുകൊടുത്ത് അവളുടെ കൈയിൽ കൊടുത്ത് അവൾ വീഴുമോ എന്ന ഭയത്താൽ അവൾ മൂവ് ചെയ്യുമ്പോ വീഴുകയാണെങ്കിൽ പിടിക്കാനായി അവൾക്കൊപ്പം നീങ്ങി പതിയെ മുന്നോട്ട് നീങ്ങി അവളത് നന്നായി ഓടിച്ചു വണ്ടിയെടുക്കാൻ പാർക്കിങ്ങിലേക്ക് സന്തോഷത്തോടെ ഏന്റെ കൈയിൽ തൂങ്ങി തുള്ളിച്ചടി നടക്കുന്ന നൂറ ഏന്റെ മുഖത്തേക്ക് നോക്കി

മജ്നൂ...

മ്മ്...

ഞാനിപ്പോ ഭയങ്കര ഹാപ്പിയാ...

മ്മ്...

എന്താന്നറിയോ...

ഇല്ല...

(ചിരിയോടെ നോക്കി) എന്നെ ഇത്രേം കാലം സങ്കടപെടുത്തിയ ദുഷ്ടനെ എനിക്കിങ്ങനെ കഷ്ടപ്പെടുത്താൻ പറ്റുന്നുണ്ട്...

നടത്തം നിർത്തി അവളെ നോക്കി

നോക്കണ്ട... ദുഷ്ടാ... ഏന്റെ മുന്നിൽ പോലും വരാതെ എത്ര കാലം എന്നെ എത്ര കരയിച്ചിട്ടുണ്ട്...

ശെരി... ഞാൻ ദുഷ്ടൻ... നിനക്കെന്റെ മുന്നിൽ വന്നൂടായിരുന്നോ...

മ്ഹും... ഞാൻ കൂട്ടിലല്ലേ... നീ വന്ന് കൂടുതുറന്നാലല്ലേ എനിക്ക് പറക്കാൻ കഴിയൂ...

മ്മ്...

സന്തോഷത്തിനു വേറൊരു കാര്യം കൂടെ ഉണ്ട്...

എന്താ...

ഞാൻ എന്ത് ആഗ്രഹം പറഞ്ഞാലും ചിലതൊക്കെ പറയാതെയും ഏന്റെ മജ്നു സാധിപ്പിച്ചു തരുന്നുണ്ട്...

ഞങ്ങളുടെ വണ്ടിക്ക് തൊട്ടിപുറത്തായി ഒരു ലാൻഡ് ക്രൂസർ കൂടെ നിർത്തിയിട്ടിരിക്കുന്നത് കണ്ട് ചുറ്റും നോക്കി അവളെയും വലിച്ച് രണ്ട് വണ്ടിക്കും ഇടയിലേക്ക് കയറി അവളെ ഞങ്ങളുടെ വണ്ടിയിലേക്ക് ചേർത്തു ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു തല പിൻവലിച്ചതും അവൾ തലയിൽ

💬 Comments

View all comments